പ്രണയം തെളിയിക്കാൻ കാമുകന്റെ എച്ച്ഐവി രക്തം സ്വയം കുത്തിവച്ച് പെൺകുട്ടി

പ്രണയത്തിനു വേണ്ടി ഏതറ്റം വരെ പോകുകായും പ്രണയം തെളിയിക്കാൻ ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്യുന്നവരുടെ എണ്ണവും ചെറുതല്ല നമുക്ക് ചുറ്റും. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അസമിൽ നിന്നും പുറത്തുവരുന്നത്. പ്രണയം പ്രകടിപ്പിക്കുന്നതിനായി സ്വന്തം ജീവന് പണയപ്പെടുത്തിയ ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ചാണ് 15 കാരിയായ പെൺകുട്ടി തൻ്റെ പ്രണയം തെളിയിച്ചിരിക്കുന്നത്. അസമിലെ സുൽകുച്ചി ജില്ലയിലാണ് സംഭവം. ഹാജോയിലെ സത്തോളയിൽ നിന്നുള്ള യുവാവ് ഫേസ്ബുക്ക് വഴിയാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. 3 കൊല്ലം കൊണ്ട് ഇവരുടെ ബന്ധം ദൃഢമാകുകയും ഇവർ പലതവണ ഒളിച്ചോടി പോവുകയും ചെയ്തിരുന്നു എന്നാൽ മാതാപിതാക്കൾ തിരികെ കൊണ്ടുവരികയായിരുന്നു.
പക്ഷെ ഇത്തവണ, പെൺകുട്ടി ചെയ്ത പ്രവർത്തി എല്ലാവരെയും ഞെട്ടിച്ചു. സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം സ്വന്തം ശരീരത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോൾ മെഡിക്കൽ നിരീക്ഷണത്തിലാണ്. സംഭവത്തെ തുടർന്ന് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.