ഗോവയിൽ ഏഴ് കോൺഗ്രസ് എം എൽ എ മാർ പാർട്ടി യോഗത്തിൽ പങ്കെടുത്തില്ല; ബി ജെ പി പാളയത്തിലേക്കെന്ന് സൂചന
ഗോവയിൽ തിങ്കളാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. ഇവര്‍ ബിജെപിയുമായി അടുക്കുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ബിജെപി ബോധപൂർവമുണ്ടാക്കുന്ന തെറ്റിദ്ധാരണയാണ് ഇതെന്നും പി സി സി അധ്യക്ഷന്‍ അമിത് പട്കര്‍ ആരോപിച്ചു. ഈ വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടന്ന ഗോവയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ദികമ്പര്‍ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ പാര്‍ട്ടി യോഗം ബഹിഷ്കരിച്ചത്.
മൈക്കള്‍ ലോബോയെ പ്രതിപക്ഷ നേതാവായി പാര്‍ട്ടി തിരഞ്ഞെടുത്തതില്‍ ദികമ്പര്‍ കാമത്തിന് വിയോചിപ്പുണ്ടായിരുന്നു. അതിനിടെ ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുമുണ്ട്. 40 അംഗ നിയമസഭയില്‍ എന്‍ഡിഎക്ക് 25 സീറ്റും കോണ്‍ഗ്രസ് സഖ്യത്തിന് 11 സീറ്റുമാണുള്ളത്.
Content Highlights: Goa congress leaders absent in meeting and close to BJP