സിൽവർലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന് കേന്ദ്രത്തിന് ഗവർണറുടെ കത്ത്
സംസ്ഥാനത്ത് ഒട്ടാകെ സിൽവർലൈൻ പദ്ധതിയെ എതിർക്കുമ്പോഴും പദ്ധതി വേഗത്തിലാക്കണമെന്നഭ്യർഥിച്ചു കേന്ദ്രത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്ത് അയച്ചു. കഴിഞ്ഞ ഓഗസ്റ്റ് 16നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനയച്ച കത്തിലാണു ഡിപിആറിനു വേഗത്തിൽ അംഗീകാരം നൽകണമെന്നു ഗവർണർ ആവശ്യപ്പെട്ടട്ടുള്ളത്.
ജൂലൈ 13ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ഈ ആവശ്യം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്. മുഖ്യമന്ത്രിയുടെ സന്ദർശന കാര്യവും കത്തിൽ സൂചിപ്പിച്ചിരുന്നു.
2020 ഡിസംബറിൽ അന്നത്തെ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സിൽവർലൈനിന് അനുകൂലമായി കത്തയച്ചിരുന്നു. ഇക്കാര്യവും ഓഗസ്റ്റിൽ അയച്ച കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി സംഘർഷമുണ്ടായ ഘട്ടത്തിൽ പദ്ധതിക്കെതിരെ പരോക്ഷമായി ഗവർണർ പ്രതികരിച്ചിരുന്നു.
Content Highlight: Kerala Governor, Governor’s letter, Silver Line project