എംപി ഫണ്ട് വ്യാജപ്രചരണത്തില് നിന്നുള്ള എല്ഡിഎഫിന്റെ പിന്മാറ്റത്തില് സന്തോഷം:കെ സുധാകരന്
Posted On April 17, 2024
0
369 Views
ചെലവഴിക്കാത്ത എംപി ഫണ്ട് ലാപ്പ്സായി എന്ന രീതിയില് പാര്ലമെന്റിലെ വോട്ടര്മാരെ തെറ്റിദ്ധരിപ്പിക്കുവാന് വേണ്ടി എല്.ഡി.എഫ് വിതരണം ചെയ്ത ലഘുലേഖയില് നിന്ന് എല്.ഡി.എഫ് പിറക്കോട്ട് പോയതില് സന്തോഷമുണ്ടന്ന് കെ സുധാകരന്. ചിലവഴിക്കാത്ത എം.പി ഫണ്ട് ഒരിക്കലും ലാപ്സാവില്ലയെന്ന സാമാന്യ അറിവ് പോലും ഇല്ലാതെയാണ് സി.പി.എം കള്ളം പടച്ച് വിട്ടത്. യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് പ്രസ്തുത പ്രസ്താവന സിപിഎം വിഴുങ്ങിയത്. കഴിഞ്ഞ അഞ്ച് വര്ഷം പാര്ലമെന്റ് മണ്ഡലത്തില് കൊണ്ട് വന്നത് 188.01 കോടി വികസന പ്രവര്ത്തനങ്ങളാണ്. അതിനെ മറച്ചുപിടിച്ചുള്ള വ്യാജ പ്രചരണങ്ങളാണ് എല്ഡിഎഫും ബിജെപി ക്യാമ്ബും ഇപ്പോള് നടത്തി വരുന്നത്. 2019- 24 കാലയളവില് അനുവദിച്ച ഫണ്ട് വെറും 17 കോടി രൂപയാണ്. ഇതിന് പുറമെ മുന് എം പി പി കെ ശ്രീമതി ടീച്ചര് ചെലവഴിക്കാതെ കിടന്നിരുന്ന 1. 4 4 കോടി രൂപയും കൂടി ചേര്ത്തുള്ള തുകയും ചേര്ത്ത് 21.94 കോടിയുടെ പ്രൊപ്പോസല് സമര്പ്പിച്ചിട്ടുള്ളത്.ഇതില് 17.13 കോടി രൂപയ്ക്കുള്ള പ്രവൃത്തികള്ക്ക് കളക്ടര് ഇതിനകം ഭരണാനുമതി നല്കി.അതില് പത്തു കോടിക്ക് മുകളിലുള്ള പ്രവര്ത്തികള് ഇതിനകം പൂര്ത്തിയായി.ഇതിന്റെ ബില്ലുകള് പ്രോസസിലുമാണ്. ഇപ്പോള് തന്നെ പ്രവൃത്തി പൂര്ത്തികരിച്ച ഒരു കോടിക്കുള്ള ബില്ലുകള് അംഗീകാരത്തിനായി ജില്ലാ പ്ലാനിംഗ് ഓഫിസിലും ഫിനാന്സ് ഓഫിസിലുമുണ്ട്. കാലാവധി തിരുന്നതിനു മുന്പ് തന്നെ തനിക്ക് അനുവദിച്ച 17 കോടിക്കുള്ള പ്രവൃത്തികള്ക്ക് ഭരണനുമതി ലഭിച്ചു. അനുവദിക്കപ്പെട്ട എം.പി ഫണ്ടിന് തക്കതായ പദ്ധതികളുടെ പ്രെപ്പോസല് യഥാസമയം നല്കുകയും ചെയ്തു. ശേഷിക്കുന്ന പ്രവൃത്തികള് സമയബന്ധിതമായി പൂര്ത്തികരിക്കേണ്ടത് സംസ്ഥാന സര്ക്കാറിന്റെ ഉദ്യോഗസ്ഥരായ ഇംപ്ലിമെന്റ് ഓഫിസര്മാരാണ്. എന്നാല് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇതില് അലംഭാവം ഉണ്ടായിട്ടുണ്ട്. നിരവധി തവണ എം.പി യുടെ നിര്ദ്ദേശപ്രകാരം കളക്ട്രേറ്റില് റിവ്യു മിറ്റിങ്ങ് നടത്തിയതിന് ശേഷമാണ് പല പദ്ധതികളുടെ ഭരണാനുമതി തന്നെ ലഭ്യമായത്. ഇടതുപക്ഷ യൂണിയനില്പ്പെട്ട ഉദ്യോഗസ്ഥര് എം.പി ഫണ്ട് വിനിയോഗത്തില് കാണിക്കുന്ന അലംഭാവത്തിനെ കുറിച്ച് നേരിട്ടും, കത്ത് മുഖേനയും നിരവധി തവണ പരാതികള് സുചിപ്പിച്ചതിന് ശേഷമാണ് അനുവദിക്കപ്പെട്ട ഫണ്ടിന് മുഴുവനായും ഭരണാനുമതി ലഭ്യമായിട്ടുള്ളതെന്നും സുധാകരന് പറഞ്ഞു. അനുവദിച്ച ഫണ്ടിന് മൊത്തമായി പ്രൊപ്പോസല് സമര്പ്പിച്ചിട്ടും ഫണ്ട് വിനിയോഗത്തില് അപാകത ഉണ്ടെങ്കില് അതിന്റെ കുറ്റം അടിച്ചേല്പ്പിക്കേണ്ടത് എം.പിയില് അല്ല മറിച്ച് സംസ്ഥാന സര്ക്കാരിന്റെ ഉദ്യോഗസ്ഥരിലാണ് .എം.പി യുടെ ശ്രമഫലമായി പാര്ലമെന്റില് കൊണ്ടുവന്ന 188.01 കോടിയുടെ വികസനപ്രവര്ത്തനങ്ങള് ജനങ്ങളുടെ മുന്നില് തുറന്ന് കാട്ടുന്നതിന് സി.പി.എം എന്തിനാണ് ഇത്ര വിറളി പിടിക്കുന്നത്. സംസ്ഥാന സര്ക്കാരിനെതിരെയുള്ള ജനരോഷത്തില് നിന്ന് ശ്രദ്ധ തിരിക്കുവാന് വേണ്ടിയാണ് കേരള ത്തിലെ 19 മണ്ഡലങ്ങളിലെ എം.പി ഫണ്ടിനെ കുറിച്ച് സി.പി.എം അജണ്ട സെറ്റ് ചെയ്തിരിക്കുന്നത്. ഇതില് വിഴാതിരിക്കാനുള്ള സാമാന്യബോധം പ്രബുദ്ധരായ വോട്ടര്മാര്ക്കുണ്ടെന്നും കെ. സുധാകരന് അഭിപ്രായപ്പെട്ടു
Trending Now
🚨 Big Announcement 📢<br>The Title Teaser & First Look of @MRP_ENTERTAIN
November 21, 2025












