എച്ച് ആർ ഡി എസ് സെക്രട്ടറി അജികൃഷ്ണയെ കസ്റ്റഡിയിൽ വിട്ടു
HRDS സെക്രട്ടറി അജി കൃഷ്ണയെ കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് SC-ST കോടതിയുടേതാണ് ഉത്തരവ്.
ജാമ്യാപേക്ഷ തള്ളിയ കോടതി അജി കൃഷ്ണയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
ആദിവാസി വിഭാഗങ്ങളുടെ ഭൂമി കൈയെറിയ കേസിലാണ് HRDS സെക്രട്ടറി അജി കൃഷ്ണയേ കോടതി കസ്റ്റഡിയിൽ വിട്ടത്.
ദുബായിൽ നിന്നും നാട്ടിലെത്തിയ അജി കൃഷ്ണയെ ഇന്നലെ വൈകിട്ടോടെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു
തുടർന്ന് മജിസ്ട്രെറ്റിനു മുന്നിൽ ഹാജരാക്കി പാലക്കാട് ജില്ലാ ജയിലിലേക്ക് അയച്ചു .
ഇന്ന് രാവിലെ പാലക്കാട് ജില്ല ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി മണ്ണാർക്കാട് SC-ST കോടതിയിൽ ഹാജരാക്കുകയായിരുന്നു. SC-ST അട്രോസിറ്റി ആക്ട് പ്രകാരമുള്ള കേസിലെ ഒന്നാം പ്രതിയാണ് അജി കൃഷ്ണ.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, സ്വപ്ന സുരേഷിനെ സംരക്ഷിക്കുന്നതിലെ പ്രതികാരമാണ് കേസിനു കാരണമെന്നും
HRDS വാദിച്ചു. എന്നാൽ കേസിലെ പ്രതികളെ കുറിച്ച് കൂടുതൽ അറിയാനും,
HRDS ന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കാനും കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ മറ്റ് 4 പ്രതികളും ഉടൻ അറസ്റ്റിലായേക്കും.
Content Highlights: HRDS Secretary Aji Krishna Custody