“ഓർമ വെച്ച കാലം മുതൽ ഞാൻ RSS കാരൻ,എന്ത് സഹായത്തിനും ഞാൻ ഉണ്ട് ‘; ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രസംഗം വിവാദത്തിൽ
വിടപറയൽ ചടങ്ങിൽ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശം വിവാദത്തിൽ . രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) തൻ്റെ വ്യക്തിത്വം രൂപപ്പെടുത്താനും, തന്നിൽ ധൈര്യവും രാജ്യസ്നേഹവും വളർത്തിയെടുക്കാൻ സഹായിച്ചതായി തിങ്കളാഴ്ച വിരമിച്ച കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിറ്റ രഞ്ജൻ ദാഷ് പറഞ്ഞു. ജഡ്ജിയുടെ ഈ തുറന്നു പറച്ചിൽ ആണ് ഇപ്പോൾ കൂടുതൽ ചർച്ചകൾക്കും , വിവാദങ്ങൾക്കും വഴി തുറന്നിരിക്കുന്നത് .
കുട്ടിക്കാലം മുതൽ തന്നെ താൻ ആർഎസ്എസുമായി വളരെ അടുത്ത ബന്ധ പുലർത്തിയിരുന്നതായും ചിറ്റ രഞ്ജൻ ദാഷ് വെളിപ്പെടുത്തി ..
“ഇന്ന്, എനിക്ക് എൻ്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തണം. ഒരു സംഘടനയോട് ഞാൻ ഒരുപാട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. എൻ്റെ കുട്ടിക്കാലം മുതൽ യൗവനം പ്രാപിക്കുന്നത് വരെ ഞാൻ അവിടെയുണ്ട്,ആ സങ്കടനയ്ക്ക് ഒപ്പം ഉണ്ട് . ധൈര്യവും നേരും തുല്യവുമായ കാഴ്ചപ്പാടുകൾ പുലർത്താൻ ഞാൻ അവിടെ നിന്നും പഠിച്ചു. എല്ലാറ്റിനുമുപരിയായി, നിങ്ങൾ ജോലി ചെയ്യുന്നിടത്തെല്ലാം രാജ്യസ്നേഹത്തിൻ്റെയും ജോലിയോടുള്ള പ്രതിബദ്ധതയുടെയും ബോധം ഉണ്ടാകണം എന്ന് പഠിച്ചു
. 37 വർഷത്തോളമായി താൻ സംഘടനയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നു. ഒപ്പം “ഞാൻ ആർഎസ്എസ് അംഗമായിരുന്നുവെന്ന് ഇവിടെ സമ്മതിക്കുന്നു” വെന്നും ” വിടവാങ്ങൽ പ്രസംഗത്തിൽ ചിറ്റ രഞ്ജൻ ദാഷ് പറഞ്ഞു.
ജഡ്ജിയായ ശേഷം ആർഎസ്എസിൽ നിന്ന് അകന്നുവെന്നും എല്ലാ കേസുകളും വ്യവഹാരങ്ങളും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നിഷ്പക്ഷമായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും ജസ്റ്റിസ് പറഞ്ഞു.
“ഞാൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ കാരണം ഏകദേശം 37 വർഷമായി ഞാൻ സംഘടനയിൽ നിന്ന് (ആർഎസ്എസ്) അകന്നുനിൽക്കുകയാണ്. എൻ്റെ കരിയറിലെ ഒരു പുരോഗതിക്കും ഞാൻ ഒരിക്കലും എൻ്റെ സംഘടനയുടെ അംഗത്വം ഉപയോഗിച്ചിട്ടില്ല, കാരണം അത് ഞങ്ങളുടെ തത്വത്തിന് വിരുദ്ധമാണ്.”എന്നാണ് അദ്ദേഹം പറഞ്ഞത് .
“ഞാൻ എല്ലാവരോടും തുല്യമായി പെരുമാറിയിട്ടുണ്ട്, അത് ഒരു കമ്മ്യൂണിസ്റ്റുകാരനായാലും, അത് ബിജെപിയായാലും കോൺഗ്രസായാലും അല്ലെങ്കിൽ ടിഎംസി (തൃണമൂൽ കോൺഗ്രസ്)ക്കാരനായാലും. എനിക്ക് ആരോടും ഒരു പക്ഷപാതവുമില്ല, ഒരു രാഷ്ട്രീയ വ്യക്തിത്വത്തോടും എനിക്ക് പക്ഷപാതമില്ല. എൻ്റെ മുൻപിൽ എല്ലാവരും തുല്യരായിരുന്നു. രണ്ട് തത്വങ്ങളിൽ ഞാൻ നീതി നടപ്പാക്കാൻ ശ്രമിച്ചു: ഒന്ന് സഹാനുഭൂതിയും രണ്ടാമത്തേത് നിയമവും ..അങ്ങനെ നീതി നടപ്പാക്കാൻ കഴിയും, എന്നാൽ നിയമത്തിന് അനുസൃതമായി നീതിയെ വളച്ചൊടിക്കാൻ കഴിയില്ല.” എന്ന് ജഡ്ജി പറഞ്ഞു.
ഒഡീഷയിൽ നിന്നുള്ള ജസ്റ്റിസ് ചിറ്റ രഞ്ജൻ ദാഷ് 1986ലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്.
1999-ൽ ഒഡീഷ ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് ഒറീസ ഹൈക്കോടതിയുടെ രജിസ്ട്രാറായി (അഡ്മിനിസ്ട്രേഷൻ) നിയമിതനായി.
2009 ഒക്ടോബർ 10-ന് ഒറീസ ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി ഉയർത്തപ്പെട്ട അദ്ദേഹത്തെ 2022 ജൂൺ 20-ന് കൽക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി.
എന്തെങ്കിലും സഹായത്തിനോ എനിക്ക് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ജോലിക്കോ വേണ്ടി അവർ വിളിച്ചാൽ സംഘടനയിലേക്ക് മടങ്ങാൻ തയാറാണ് -എന്നും ജസ്റ്റിസ് ചിറ്റ രഞ്ജൻ ദാഷ് വ്യക്തമാക്കി. 14 വർഷത്തിലേറെ ഹൈകോടതി ജഡ്ജിയായിരുന്ന വ്യക്തി ആണ് ജസ്റ്റിസ് രഞ്ജൻ ദാഷ്,