സംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധന; 395 സ്കൂളുകളില്‍ അപാകത കണ്ടെത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധനയില്‍ 395 സ്കൂളുകളില്‍ അപാകത കണ്ടെത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. 12,306 സ്കൂളുകളില്‍ 7,149 സ്കൂളുകള്‍ അധികൃതര്‍ നേരിട്ട് നേരിട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തി. പരിശോധന നടത്തിയ 6,754 സ്കൂളുകളില്‍ യാതൊരു വിധ പ്രശ്നങ്ങളും കണ്ടെത്തിയിട്ടില്ല. അപാകതകള്‍ കണ്ടെത്തിയ 395 സ്കൂളുകളില്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പറഞ്ഞു.
പാചക തൊഴിലാളികള്‍ക്ക് ആരോഗ്യ ഫിറ്റ്നസ് ലഭ്യമാകാത്തിടത്ത് ഉടന്‍ ലഭിക്കാനു്ള്ള നടപടികള്‍ സ്വീകരിക്കണം. സ്കൂളുകളില്‍ ഗുണനിലവാരമുള്ള അടുക്കള, സ്റ്റോര്‍ മുറി, മാലിന്യനിര്‍മാര്‍ജന സംവിധാനം എന്നിവ ഉറപ്പു വരുത്തണം. പാചക തൊഴിലാളികള്‍ക്ക് ഹെഡ്ക്യാപ്,എപ്രണ്‍,ഗ്ലൗസ് എന്നിവ ഉറപ്പാക്കണം. അടുക്കളയ്ക്ക് മതിയായ സ്ഥലസൗകര്യം ഉണ്ടാകണം. സ്കൂളുകളിലെ കുടിവെള്ള പരിശോധനയ്ക്കായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മന്ത്രി വി ശിവന്‍കുട്ടിയും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര് അനിലും സ്കൂളുകളിലെത്തി കുട്ടികളോടൊത്ത് ഉച്ച ഭക്ഷണം കഴിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍,പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഉച്ചഭക്ഷണ വിഭാഗത്തിലെ സോണല്‍ കോഡിനേറ്റര്‍മാര്‍, സൂപ്രണ്ടുമാര്‍, ക്ലര്‍ക്കുമാര്‍,വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍,ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍,നൂണ് ഫീഡിങ് സൂപ്പര്‍വൈസര്‍മാര്‍, ന്യൂണ്‍ മീല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി സ്കൂളുകള്‍ സന്ദര്‍ശിക്കുകയും ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും സ്കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തതായും മന്ത്രി പറയുന്നു.
Content Highlights- Inspection Related to school lunch programme, Kerala Government