ജിഷാ വധക്കേസ്, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് എന്നിവയിലെ വധഃശിക്ഷ പുനഃപരിശോധിക്കും
കേരളാ ഹൈക്കോടതി വധശിക്ഷ വിധിച്ച ജിഷാ വധക്കേസ്, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് എന്നിവ ഹൈക്കോടതി പുനഃപരിശോധിക്കുന്നു. ഇതിനായി മിറ്റിഗേഷൻ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യം, മാനസിക നില, നേരിട്ടിട്ടുള്ള പീഡനം എന്നിവ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
ഇരുകേസുകളിലെയും കുറ്റവാളികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ വകുപ്പിന് ഹൈക്കോടതി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാകും വധശിക്ഷയിൽ ഇനി കോടതി തീരുമാനമെടുക്കുക. കേരളത്തിൽ ആദ്യമായാണ് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിടുന്നത്. പ്രതികളുടെ മറ്റു പശ്ചാത്തലങ്ങൾ കൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.