ബംഗലൂരുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, ആള് മാറി കുത്തിയതാവാമെന്ന് സംശയം
ബംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്. ബംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായ സനു ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്.
രാത്രി 10.30 ഓടെ ജോലി കഴിഞ്ഞ് ഇറങ്ങിയ സനുവിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. കൊലപാതകികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ പിടികൂടിയാൽ മാത്രമേ സംഭവത്തെ കുറിച്ച് വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.
Content Highlights: Kerala man Killed in Bengaluru