വിരമിച്ച ഡോക്ടർമാർക്ക് പകരക്കാരെത്തിയില്ല, കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗികളും വിദ്യാർഥികളും വലയുന്നു
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രിൻസിപ്പൽ ഉൾപ്പെടെ 17 ഡോക്ടർമാർ വിരമിച്ച് രണ്ട് മാസം പിന്നട്ടിട്ടും പകരം നിയമനത്തെ കുറിച്ച് തീരുമാനമായില്ല. രോഗികളുടെ ചികിത്സയും MBBS വിദ്യാർത്ഥികളുടെ പഠനവും താളം തെറ്റി. കോളജിലെ സീനിയർ റെസിഡന്റ് സീറ്റുകളുടെ എണ്ണം വർധിപ്പികണമെന്ന ആവശ്യവും ശക്തമാണ്.
കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പളിനും ഒപ്പം വിരമിച്ച മറ്റ് 17 ഡോക്ടർമാർക്കും പകരക്കാർ വന്നിട്ടില്ല. ഏറ്റവും കൂടുതൽ രോഗികൾ വരുന്ന മെഡിസിൻ വിഭാഗത്തിൽ 20 ഡോക്ടർമാർ വേണ്ടിടത്ത് 10 പേരെ ഇപ്പോഴുള്ളൂ. എല്ല് രോഗ വിഭാഗം, സൈക്കട്രി തുടങ്ങി പല വിഭാഗങ്ങളുടെയും അവസ്ഥ ഇത് തന്നെ.
രോഗികൾക്കും വിദ്യാർഥികൾക്കും ഒരുപോലെ തലവേദനയാണ് ഡോക്ടർമാരുടെ ക്ഷാമം. പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ പകരംനിയമനം വേഗത്തിൽ വേണമെന്നാണ് വിദ്യാർഥികളും ആവശ്യപ്പെടുന്നത്. കൊളേജിലെ സീനിയർ റെസിഡന്റ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും വിദ്യാർഥികൾ ആവശ്യമുന്നയിച്ചു കഴിഞ്ഞു.
പി ജി സീറ്റുകൾ 215 എണ്ണം ഉണ്ടെങ്കിലും സീനിയർ റെസിഡന്റ് സീറ്റുകൾ 62 മാത്രമാണ്. ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് വിദ്യാർഥികൾ നിവേദനം നൽകിയിട്ടുണ്ട്.
Content Highlights: Kozhikode medical collage Doctors