കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ മൂന്ന് മലയാളികള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കർണാടക ബണ്ട്വാൾ കജെയ് ബെയിലുവിൽ മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയം സ്വദേശി ബാബു (46) എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശി ജോണി(44)ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. പരിക്കേറ്റ ജോണിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആകെ അഞ്ച് തൊഴിലാളികളായിരുന്നു ഷെഡിൽ താമസിച്ചിരുന്നത്. ഇവര്‍ റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ്. പ്രദേശവാസിയായ ഹെൻറി കാർലോ എന്നയാളുടെ ഷെഡിൽ താമസിച്ചുവരികയായിരുന്നു ഇവർ. ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടയത്.
Content Highlight: Karnataka, Landslide, Death