ലിവിംഗ് ടുഗതര്‍ വിവാഹമല്ലെന്ന് ഹൈക്കോടതി: ഗാര്‍ഹിക പീഡനത്തിന് കേസെടുക്കാനാകില്ല

കൊച്ചി: ലിവിംഗ് ടുഗതർ ബന്ധങ്ങള്‍ വിവാഹമല്ലെന്ന് പറഞ്ഞ് ഹൈക്കോടതി. അതിനാല്‍, പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഭർത്താവെന്ന് പറയണമെങ്കില്‍ നിയമപരമായി വിവാഹം കഴിക്കണമെന്ന് പറഞ്ഞ കോടതി, ലിംവിംഗ് ടുഗതർ ബന്ധങ്ങളില്‍ പങ്കാളിയെന്നേ പറയാനാകൂവെന്നും കൂട്ടിച്ചേർത്തു. ഇത്തരത്തില്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടാകുന്ന പക്ഷം, അത് ഗാർഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്ന് അറിയിച്ച കോടതി, ഐ പി സി 498 എ പ്രകാരം കേസ് എടുക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി. കൊയിലാണ്ടി പോലീസ് എറണാകുളം സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത് ഗാർഹിക പീഡനക്കേസ് ആണ്. ഈ കേസ് കോടതി റദ്ദാക്കി.