ആർ ശ്രീലേഖയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് എം വി നികേഷ് കുമാർ; പറയുന്നത് ഒരക്ഷരം പോലും തെറ്റാതെ സംപ്രേഷണം ചെയ്യാമെന്നും വെല്ലുവിളി
മുൻ ജയിൽ ഡി ജി പി ആർ ശ്രീലേഖ ഐ പി എസിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് എം വി നികേഷ് കുമാർ. യൂട്യൂബ് വീഡിയോയിലൂടെ നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് ക്ലീൻ ചിറ്റ് നൽകിയ സംഭവത്തിലാണ് പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് ചോദിച്ച് എം വി നികേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ദിലീപിന്റെ കേസിനെ കുറിച്ച് ആധികാരികമായി ചില കാര്യങ്ങൾ പറയുന്നുവെന്ന് പറഞ്ഞാണ് അവർ വീഡിയോ തുടങ്ങിയത് . ഈ കേസ് കെട്ടിച്ചമച്ചതാണെന്നും വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാധ്യമ സമ്മർദത്തിന്റെ പേരിൽ ദിലീപിനെ അറസ്റ്റു ചെയ്യുന്നത് എന്നായിരുന്നു ശ്രീലേഖ പറഞ്ഞത്. താങ്കൾ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് എത്തുമെന്നും പറയുന്ന മുഴുവൻ കാര്യങ്ങളും സംപ്രേഷണം ചെയ്യാൻ തയ്യാറാണെന്നുമാണ് നിഷേക് കുമാർ പറയുന്നത്.
ഈ വീഡിയോയിൽ തന്നെ പറയുന്ന പല കാര്യങ്ങളും കോടതിയിൽ നിലനിൽക്കുന്നതല്ലെന്നും പല കാര്യങ്ങളിലും അവ്യക്തതയുണ്ടെന്നും കേസിനെ നിരീക്ഷിക്കുന്നവർ പറയുന്നു. പറയുന്ന കാര്യങ്ങളിലെ വ്യക്തതയില്ലായ്മ സാക്ഷികളെയും അറസ്റ്റിനെയും ന്യായീകരിക്കൽ തുടങ്ങി പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതരത്തിലുള്ള പരാമർശങ്ങളാണ് വീഡിയോയിലുള്ളത്. നേരത്തെ ദിലീപ് ജയിലിൽ കിടന്നപ്പോൾ ദിലീപിന് വഴിവിട്ട സഹായം ചെയ്തു കൊടുത്തതിന് വിമർശനങ്ങൾ നേരിട്ട വ്യക്തികൂടിയാണ് ആർ ശ്രീലേഖ
ദിലീപ് കേസിൽ പുതിയ വെളിപ്പെടുത്തലുകളും സാക്ഷികളുമായി പലഘട്ടങ്ങളിലും നേരിട്ട് ഇടപെട്ട ചാനലാണ് നികേഷ് കുമാർ എഡിറ്ററായുള്ള റിപ്പോർട്ടർ ചാനൽ. നേരത്തെ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകൾ ഉൾപ്പെടെ ഈ കേസിലെ നിർണായ വിവരങ്ങൾ പുറത്തു വിട്ടതും നികേഷ് കുമാറിന്റെ നേൃത്വത്തിലുള്ള വാർത്താ സംഘമായിരുന്നു. ഇത് മാധ്യമപ്രവർത്തകരുടെ ഇടയിൽ പോലും വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസിലെ പ്രതിക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള മുൻ അന്വേഷണ ഉദ്യോഗസ്ഥയുടെ വീഡിയോ യെ വെല്ലുവിളിച്ച് നികേഷ് കുമാർ പരസ്യ സംവാദത്തിനായി ശ്രീലേഖയെ വെല്ലുവിളിച്ചത്.
Content Highlights : M V Nikesh Kumar Challenging Sreelekha IPS on Dileep issue