മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് നാളെ; പ്രതീക്ഷ കൈവിടാതെ ശിവസേന, ആത്മവിശ്വാസത്തിൽ വിമത പക്ഷം
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ ഭഗത്സിങ് കോഷിയാരി. വ്യാഴാഴ്ച വിശ്വാസവെട്ടെടുപ്പ് തേടണമെന്ന് ഗവർണർ നിർദേശിച്ചു. ഗുവാഹതിയിലുള്ള റിസോർട്ടിലുള്ള വിമത എം എൽ എ മാർ വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കുമെന്ന് ഏക്നാഥ് ഷിൻഡെ അറിയിച്ചു.
ശിവസേനയിലെ 39 എം എൽ എമാർ നിലവിലെ സർക്കാറിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച അസംബ്ലിയുടെ പ്രത്യേക സെഷൻ വിളിക്കാൻ തീരുമാനിച്ചത്. അതിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഉദ്ധവ് താക്കറെക്ക് ഗവർണർ കത്ത് നൽകി. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറുമായി കൂടിക്കാഴ്ട നടത്തിയതിന് പിന്നാലെയാണ് ഗവർണറുടെ കത്ത്.
ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര മന്ത്രി അമിത് ഷാ , ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായിയെല്ലാം ദേവേന്ദ്ര ഫഡ്നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിൽ തിരിച്ചെത്തിയ ഫഡ്നാവിസ് ഇന്നലെ വൈകിയാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.
മഹാവികാസ് അഘാഡി സർക്കാറിന്റെ ഭാഗമായിരുന്ന 39 ശിവസേന എം എൽ എ മാർ ഇപ്പോൾ വിമത പക്ഷത്താണ്. എൻ സി പി കോൺഗ്രസ് സഖ്യത്തോ
ടൊപ്പം തുടരാൻ സാധിക്കില്ലെന്നാണ് വിമത പക്ഷം പറയുന്നത്. സുപ്രീം കോടതിയുടെ നിർദേശങ്ങൾ വിലിയിരുത്തിയ ശേഷം ആവശ്യമായ തീരുമാനം ഗവർണർ എടുക്കുമന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ദേവേന്ദ്ര ഫഡ്നാവിന്റെപ്രതികരണം.
ഭരണ പ്രതിസന്ധി ഉടലെടുത്തത് മുതലുള്ള കാര്യങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ ആവശ്യപ്പെട്ടു. പ്രതിപക്ഷനേതവിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരക്കിട്ട് പുറത്തിറക്കിയ ഉത്തരവുകൾ പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു.
വിമത എം എൽ എ മാർ ഇപ്പോഴും പാർട്ടിയിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ശിവസേനാ ക്യാമ്പ്. സർക്കാറിനെ മറിച്ചിടാനുള്ള ഭൂരിപക്ഷം ഏക്നാഥ് ഷിൻഡെക്ക് ഇല്ലെന്നാണ് ഇപ്പോഴും ശിവസേനയുടെയും എൻസിപിയുടെയും വിലയിരുത്തൽ
Content Highlights : Maharashtra political Crisis Udhav Thakkare and Eknath Shinde