മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം സുപ്രീം കോടതിയിലേക്ക്; അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യം
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം സുപ്രീം കോടതിയിലേക്കെത്തുന്നു. ശിവസേനയിലെ വലിയൊരു വിഭാഗം എം എൽ എ മാർ വിമത പക്ഷത്തേക്ക് മാറിയതോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പുതിയ തലത്തിലേക്ക് കടക്കുകയാണ്.
ഡെപ്യൂട്ടി സ്പീക്കറുടെ കൂട്ടത്തിൽപ്പെട്ട എംഎൽഎമാരെ അയോഗ്യരാക്കുന്നതിനെതിരെ ശിവസേയിലെ ഏക്നാഥ് ഷിൻഡെ വിഭാഗം സുപ്രീം കോടതിയിൽ ഹർജി നൽകി.
അടിയന്തര വാദം കേൾക്കണം ആവശ്യപ്പെട്ടാണ് ഏക്നാഥ് ഷിൻഡെ ഹർജി നൽകിയത് ഹരജിയിൽ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ അവധിക്കാല ബെഞ്ച് നാളെ വാദം കേൾക്കും. അയോഗ്യരാകാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെയടക്കം വിമത വിഭാഗത്തിലെ 16 എംഎൽഎമാർക്ക് നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചു.
ഈ സംഭവ വികാസങ്ങൾക്കിടയിൽ ഒരു ശിവസേന മന്ത്രി കൂടി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള ശിവസേനാ ക്യാമ്പിൽ ചേർന്നു. മഹാരാഷ്ട്ര മന്ത്രി ഉദയ് സാവന്താണ് ഷിൻഡെ പക്ഷത്തേക്ക് ചുവട് മാറ്റിയത് . വിമതർക്കൊപ്പം ചേരുന്ന എട്ടാമത്തെ മന്ത്രിയാണ് ഉദയ് സാവന്ത്. നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന എംഎൽഎമാർ നിലവിൽ ഗുവാഹത്തിയിലെ ഹോട്ടലിലാണ്.
സ്വതന്ത്രർ ഉൾപ്പെടെ അമ്പതോളം എംഎൽഎമാരുടെ പിന്തുണയുണ്ട് എന്നാണ് ഷിൻഡെ യുടെ അവകാശവാദം. ശിവസേനാ സ്ഥാപകനായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചു. പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേന ബാലാസാഹെബ് എന്ന പേരിൽ പുതിയ വിഭാഗമായി പ്രവർത്തിക്കുമെന്നും വിമത എംഎൽഎ ദീപക് കേസർക്കർ അറിയിച്ചിരുന്നു. ശനിയാഴ്ച ചേർന്ന പാർട്ടി നിർവാഹക സമിതി യോഗത്തിലണ് ഇക്കാര്യം തീരുമാനിച്ചത്.
Content Highlights: Maharashtra politics supreme Court