പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും മമത ബാനര്‍ജി ഇന്ന് കൂടിക്കാഴ്ച നടത്തും
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വൈകീട്ട് 4.30 നാണ്. കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ വികസന വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.
മമത വൈകീട്ട് 6.30 ന് രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ കാണും.
ഞായറാഴ്ച നടക്കുന്ന നീതി ആയോഗ് യോഗത്തിൽ പങ്കെടുക്കാനായി നാല് ദിവസത്തെ സന്ദർശനത്തിന് ഡൽഹിയിലെത്തിയതാണ്. മറ്റ് പരിപാടികള്‍ ഒന്നും തന്നെ മമത നിശ്ചയിച്ചിട്ടില്ല. മമത തൃണമൂല്‍ എംപിമാരുടെ യോഗം വിളിച്ച് പാര്‍ലമെന്റിന്റെ നിലവിലെ സമ്മേളനത്തെക്കുറിച്ചും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.
എംപിമാരോട് പശ്ചിമ ബംഗാളിലെ ഏഴ് പുതിയ ജില്ലകളുടെ പേരുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും ചോദിച്ചറിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Mamata Banerjee, Prime Minister, Narendra Modi, President, Drowpathi Murmu