രേഖകൾ ഹാജരാക്കിയില്ല ബോട്ട് സർവീസുകൾക്ക് പൂട്ടിട്ട് നഗരസഭ
മരട്: രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് മരട് നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന ബോട്ട് സർവീസ് സ്ഥാപനങ്ങൾ നഗരസഭ സീൽ ചെയ്തു.നഗരസഭയുടെ ദുരന്തനിവാരണ അധികാര നിയമം ഉപയോഗിച്ചാണ് നടപടി.
നഗരസഭ പരിധിയിൽ പ്രവർത്തിപ്പിക്കുന്ന ടൂറിസം ബോട്ടുകളിൽ കഴിഞ്ഞദിവസം നഗരസഭയുടെ സ്പെഷ്യൽ സ്ക്വാഡ് വിഭാഗം
മിന്നൽ പരിശോധന നടത്തിയിരുന്നു. നെട്ടൂർ ഭാഗത്ത് നാലിടങ്ങളിലാണ് പരിശോധന നടത്തിയത് .ഇതിൽ ആവശ്യമായ രേഖകൾ ഇല്ലാത്ത ബോട്ട് ഉടമകൾക്ക് രേഖകൾ സമർപ്പിക്കാൻ ഒരു ദിവസം സമയം നൽകിയിരുന്നു.എന്നാൽ ഒരാൾ മാത്രമാണ് രേഖകൾ ഹാജരാക്കിയത് മറ്റുള്ളവർ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്നാണ് നഗരസഭ കടുത്ത നടപടിയിലേക്ക് നീങ്ങിയത് .
സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളിലും നിർദ്ദേശങ്ങളിലും അലംഭാവം കാണിക്കുന്ന ബോട്ട് ഉടമകൾക്കെതിരെ
ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു .വികസന സമിതി കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഡി. രാജേഷ് ,മുൻസിപ്പൽ സെക്രട്ടറി നാസ്സിം ഇ. മുൻസിപ്പൽ എൻജിനീയർ എം. കെ. ബിജു എച്ച് ഐ പി. ജെ. ജേക്കബ്സൺ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്ക്വാഡ് പ്രവർത്തനം .ജലഗതാഗത വകുപ്പ് , തുറമുഖ വകുപ്പ്, ടൂറിസം വകുപ്പ് എന്നീ വകുപ്പുകൾക്കാണ് ഇവരുടെ മേൽ പൂർണ്ണ നിയന്ത്രണം ദുരന്തനിവാരണ അതോറിറ്റിയുടെ ഭാഗമായാണ് നഗരസഭ ബോട്ടുകളിൽ പരിശോധന നടത്തിയത് .പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കളക്ടർക്ക് അടുത്ത ദിവസം തന്നെ നഗരസഭ കൈമാറുന്നതായിരിക്കും എന്ന് നഗരസഭ ചെയർമാൻ ആൻറണി ആശാൻ പറമ്പിൽ അറിയിച്ചു .കായൽസൗന്ദര്യവും മരടിന്റെ തനത് രുചിയും അറിയാൻ മരടിൽ എത്തുന്നവടെ എണ്ണം വർദ്ധിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളോട് ബോട്ട് ഉടമകൾ മുഖം തിരിക്കരുതെന്നും
സുരക്ഷയ്ക്കുള്ള നിർദ്ദേശങ്ങൾ ജീവനക്കാരും ഉടമകളും സഞ്ചാരികളും അവഗണിക്കുന്നതാണ് അപകടങ്ങൾക്ക് കാരണമെന്നും. നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ ഒരു പരിധിവരെ പല അപകടങ്ങളും ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു .