മേയർ ചെയ്തത് തെറ്റ് ..
എന്തുകൊണ്ട് ആര്യ രാജേന്ദ്രനെതിരെ കേസ് എടുക്കുന്നില്ല?
തിരുവന്തപുരത്തു കെ എസ ആർ ടി സി ഡ്രൈവറുമായി ഉണ്ടായ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ എതിരെ ചോദ്യങ്ങളും വിമർശനങ്ങളും ഉയരുന്നു .ബസ് തടഞ്ഞതും , യാത്രക്കാരെ ഇറക്കി വിട്ടതും കെ എസ ആർ ടി സി ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജോലി തടസപ്പെടുത്തലാണ് എന്നതാണ് മേയർക്കെതിരെ ഉയരുന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന് . കൂടതെ ഈ വിഷയത്തിൽ പോലീസിന്റെ ഭാഗത്തു നിന്നുള്ള ഇടപെടലും ഏകപക്ഷീയമാണെന്ന വാദം ഉയരുന്നുണ്ട് . കാരണം ഡ്രൈവർ യദു നൽകിയ പരാതി പോലീസ് സ്വീകരിച്ചില്ല എന്നതാണ് കാരണം .
സംഭവത്തെ കുറിച്ച് ഡ്രൈവർ യദു പറയുന്നത് ഇങ്ങനെയാണ്
ശനിയാഴ്ച രാത്രി 10.30 ന് ആയിരുന്നു സംഭവം., തൃശൂരിൽനിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിനെ പട്ടത്തു വച്ചു മേയറും ഭർത്താവും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാർ ഓവർടേക്ക് ചെയ്തു.പിന്നീട് കുറെ നേരം അവർ ബസിനെ കടത്തി വിട്ടില്ല , മേയറുടെ കാർ ബസിനു സൈഡ് കൊടുക്കാതെ വേഗം കുറച്ചു നീങ്ങി . എന്നാൽ പ്ലാമ്മൂട് വച്ച് ബസ് വീണ്ടും കാറിനെ ഓവർടേക്ക് ചെയ്തു . ഇതിനിടയിൽ വൺവേയിലും കാർ പിറകേ ഹോണടിച്ച് വന്നുവെന്നും ഇടതുവശം വഴി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെന്നും യദു ആരോപിക്കുന്നുണ്ട് . ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും ബസ് തടഞ്ഞു യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടുവെന്നും കാണിച്ച് ഡ്രൈവർ യദു പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തില്ല.
ബസ് പാളയത്ത് സിഗ്നലിൽ നിർത്തേണ്ടി വന്നപ്പോൾ ബസിനു മുന്നിൽ കാർ കുറുകെയിട്ടു. ആദ്യം കാറിൽ നിന്നിറങ്ങിയയാൾ യദുവിനെ അസഭ്യം പറഞ്ഞു.തുടർന്ന ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. അതിനു പിന്നാലെ കാറിൽനിന്ന് ഇറങ്ങിയയാൾ എംഎൽഎയാണെന്ന് അറിഞ്ഞില്ലെന്നും . താൻ എംഎൽഎയാണെന്നും എന്താണെന്നു കാണിച്ചു തരാമെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത് . കാറിൽ നിന്നിറങ്ങിയ മേയറെയും മനസ്സിലായിലായിരുന്നു . മേയർ ആണെന്നും തനിക്കു ചെയ്യാൻ പറ്റുന്നതു ചെയ്യുമെന്നും തന്നോട് പറഞ്ഞെന്നും ഡ്രൈവർ പറയുന്നു .. സംഭവത്തെ തുടർന്ന് മേയർ പൊലീസിനെ വിളിച്ചു. ഇതിനിടയിൽ എംഎൽഎ ബസിൽ കയറി യാത്രക്കാരോട് ബസ് ഇനി പോകില്ലെന്നും എല്ലാവരും ഇവിടെ ഇറങ്ങണമെന്നും ആവശ്യപ്പെട്ടു.തുടർന്ന് എല്ലാ യാത്രക്കാരും അവിടെയിറങ്ങി. ഇതിനിടെ ബസിനുള്ളിൽനിന്നു ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ യാത്രക്കാരനെക്കൊണ്ട് എംഎൽഎ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു . ശേഹം പൊലീസെത്തി തന്നെ കസ്റ്റഡിയിലെടുക്കുകയും . മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കുയ്ക്കയും മദ്യപിച്ചിട്ടില്ലെന്നു കണ്ടെതുകയും . രാത്രി ജാമ്യത്തിൽ വിടുകയായിരുന്നു . അന്ന് രാത്രിയിൽ തന്നെ മേയറെ ഫോണിൽ വിളിച്ചു മാപ്പുപറയുകയും ചെയ്തു -ഇയാണ് യദു പറയുന്നത്
യദുവിന്റെ ഈ ആരോപണങ്ങൾ ശരിയാണോ എന്ന് മനസ്സിലാക്കാൻ പട്ടം മുതൽ പാളയം വരെയുള്ള സിസിടിവി പരിശോധന മതിയാകും .നിരവധി cctv കൽ സ്ഥാപിച്ചിട്ടുള്ള പ്രദേശത്താണ് സംഭവം നടന്നത് .
എന്നാൽ മേയർ പറയുന്നത് തീർത്തും വ്യത്യസ്തമായ കാര്യങ്ങൾ ആണ് .
ഡ്രൈവർക്കെതിരെ ലൈംഗിക ചേഷ്ട നടത്തി എന്നാണ് ആരോപിക്കുന്നത് എന്നാൽ അപ്പോഴും മേയർക്കെതിരെ ഉയരുന്ന വിമർശനത്തിന് കുറവ് സംഭവിക്കുന്നില്ല . എംഎൽഎയും മേയറും പറയുന്ന ആരോപണങ്ങൾ ശരിയാണെങ്കിലും ഇങ്ങനെ പെരുമാറാൻ പാടില്ലെന്നും . അവർ ബസിന്റെ നമ്പർ നോട്ട് ചെയ്യണമായിരുന്നു എന്നും . അതിന് ശേഷം പൊലീസിലും കെ എസ് ആർ ടി സിയിലും പരാതി നൽകുകയും ആയിരുന്നു ചെയ്യേണ്ടത് എന്നുമാണ് മേയർക്കെതിരെ ഉള്ള പ്രതികരണങ്ങളിൽ പറയുന്നത് . ബസ് തടഞ്ഞതും യാത്രക്കാരെ ഇറക്കി വിട്ടതും ഡ്രൈവറുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ തന്നെയാണ് .
നിലവിൽ ksrtc താൽക്കാലിക ഡ്രൈവർആയ .യദുവിനെതിരെ പോലീസ് കേസെടുത്തു. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്കു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത് സംഭവത്തെ കുറിച്ച് മേയർ പറയുന്നത് ഇങ്ങനെയാണ്
സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമായിരുന്നില്ല തർക്കത്തിനു കാരണം .. പ്ലാമ്മൂട് വച്ച് ബസ് ഇടതുവശത്തു കൂടി ഓവർടേക്ക് ചെയ്തു കാറിനെ ഇടിക്കാൻ ശ്രമിച്ചു. കാറിന്റെ പിൻ സീറ്റിൽ ഇരുന്ന സഹോദരന്റെ ഭാര്യയെ നോക്കി അപമര്യാദയായ ചേഷ്ട കാണിച്ചു. ഇതു ചോദിക്കാൻ വേണ്ടിയാണു കാർ പിറകേ വിട്ടത്. കാർ സിഗ്നലിൽ നിർത്തിയപ്പോഴാണ് ബസ് തടഞ്ഞ് ഡ്രൈവറോടു സംസാരിച്ചത്. അപ്പോൾ ഡ്രൈവർ കയർത്തു സംസാരിച്ചതിനെ തുടർന്നാണ് പൊലീസിനെ അറിയിച്ചത്-ഇതാണ് ആര്യാ രാജേന്ദ്രൻ പറയുന്നത് . കൂടാതെ മേയർ എന്ന അധികാരം ഉപയോഗിച്ചില്ലന്നും . സ്ത്രീകൾക്കെതിരെ പൊതുസ്ഥലത്ത് ഇത്തരത്തിൽ അപമര്യാദ പാടില്ലെന്നതിനാൽ ഡ്രൈവർക്കെതിരെ നിയമ നടപടി തുടരുമെന്നും മേയർ പറയുന്നു.