ഖര്‍ഗെ സംസാരിക്കുന്നത് പാര്‍ലമെന്റില്‍ ഇനി അവസരമില്ലെന്ന രീതിയില്‍: പരിഹസിച്ച് മോദി
പാര്‍ലമെന്റില്‍ ഇനി അവസരം കിട്ടില്ലെന്ന രീതിയിലാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്പെഷ്യല്‍ കമാന്‍ഡര്‍ പാര്‍ലമെന്റില്‍ എത്താത്തതിനാലാണ് ഖര്‍ഗെയ്ക്ക് അവസരം കിട്ടുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയെ പരോക്ഷമായി വിമര്‍ശിച്ചാണ് പരാമര്‍ശം. ജനാധിപത്യത്തിലെ കറുത്ത ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. വടക്കേയിന്ത്യയെയും തെക്കേയിന്ത്യയെയും ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു.
സ്വാര്‍ഥ താല്പര്യത്തിനായി കോണ്‍ഗ്രസ് ഭീകരതയെ കണ്ടില്ലെന്ന് നടിച്ചെന്നും മോദി. സ്വന്തം നേതാക്കള്‍ക്കുമാത്രം കോണ്‍ഗ്രസ് ഭാരതരത്ന വീതിച്ചു നല്കി. വടക്കേയിന്ത്യയെയും തെക്കേയിന്ത്യയെയും ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. സംവരണത്തെ എതിര്‍ത്ത് ജവഹര്‍ലാന്‍ നെഹ്റു മുഖ്യമന്ത്രിമാര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്. കഠിനപ്രയത്നത്തിലൂടെ പ്രതിസന്ധികളില്‍ നിന്ന് രാജ്യത്തെ കരകയറ്റി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.