മങ്കിപോക്സ് : കേരള കർണാടക അതിർത്തിയിൽ കനത്ത ജാഗ്രത
രാജ്യത്ത് മങ്കിപോക്സ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. കേരള കർണാടക അതിർത്തിയിൽ കനത്ത ജാഗ്രത നിർദേശം.
അതേസമയം, ലോകമെമ്പാടും മങ്കിപോക്സ് ഉയര്‍ത്തുന്ന ഭീഷണിയില്‍ അനാവശ്യമായി ആശങ്കപ്പെടേണ്ടതില്ലെന്ന് കേരള സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഭയമല്ല ജാഗ്രതയാണ് ആവശ്യമെന്നും സര്‍ക്കാര്‍ പറഞ്ഞു.
അതിര്‍ത്തി സംസ്ഥാനമായ കേരളത്തില്‍ മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കര്‍ണാടകവും മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മങ്കിപോക്സിനെക്കുറിച്ച് അധികം പരിഭ്രാന്തരാകേണ്ടതില്ല എന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ പറഞ്ഞു. വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്ക്രീനിംഗ്, കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകളില്‍ കര്‍ശന നിരീക്ഷണവും സര്‍ക്കാര്‍ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.
അതിനിടെ, മങ്കിപോക്സ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കര്‍ണാടകയില്‍ ഇതുവരെ ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ആരോഗ്യ മന്ത്രി കെ സുധാകര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 3 സംശയാസ്പദമായ കേസുകള്‍ ഉണ്ടായിരുന്നു. അവരില്‍ ബെംഗളൂരുവില്‍ നിന്നുള്ള രണ്ടുപേര്‍ നെഗറ്റീവാണ്. മൂന്നാമത്തെയാള്‍ ഉത്തര കന്നഡ ജില്ലയില്‍ കണ്ടെത്തിയ ഒരു ബെല്‍ജിയം പൗരനാണ്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്, മന്ത്രി പറഞ്ഞു.
എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും കര്‍ശന മുന്നറിയിപ്പ് നല്‍കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു. പ്രത്യേകിച്ച് കേരള അതിര്‍ത്തിയോട് ചേര്‍ന്ന ജില്ലകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ആശുപത്രികളെ മങ്കിപോക്സ് ചികില്‍സ കേന്ദ്രങ്ങളാക്കിയതായും ആരോഗ്യമന്ത്രി അറിയിച്ചു.
Content Highlights: Monkey pox, Extreme vigilance, Kerala, Karnataka border