മുല്ലപ്പെരിയാർ ഡാം 11.30ന് തുറക്കും
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽ വേ ഷട്ടറുകൾ തുറക്കാൻ തീരുമാനം. മൂന്ന് ഷട്ടറുകൾ രാവിലെ 11.30ന് 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം. ആദ്യം തുറന്ന് വിടുക 534 ഘനയടി വെള്ളമാകും. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം 1000 ഘടനയടി ആയി ഉയർത്തും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇടുക്കി ഡാം തുറക്കുന്നതും പരിഗണയിലുണ്ടെന്നും മന്ത്രി അറിയിച്ചു. ഡാമുകൾ തുറക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ ആവശ്യമെങ്കിൽ ഒഴിപ്പിക്കും. മുന്നൊരുക്കൾ എല്ലാം പൂർണമാണെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിൽ 138 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് 9,116 .ക്യുസെക്സ് വെള്ളമാണ്. തമിഴ്നാട് കൊണ്ടുപോകുന്നത് 2,166 ക്യുസെക്സ് വെള്ളമാണ്. 136 അടിയിലേക്ക് ജലനിരപ്പ് എത്തിയതോടെ ഇന്നലെ രാത്രി 7 മണിയോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. റവന്യൂ മന്ത്രി കെ രാജൻ വിശദീകരിക്കുന്നത് വെള്ളം തുറന്നു വിടേണ്ടി വരികയാണെങ്കിൽ ചെയ്യേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നാണ്. ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയതായും ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേർത്തതായും മന്ത്രി അറിയിച്ചു.
Content Highlights: Mullaperiyar Dam , opened,