തനിക്ക് ടിനി ടോമിനോടുള്ളത് കൊല്ലാനുള്ള ദേഷ്യം; തുറന്നടിച്ച് നടൻ ബാല
ചലച്ചിത്രതാരം ബാലയുമായി ബന്ധപ്പെട്ട രസകരമായൊരു ഓർമ പങ്കുവയ്ക്കുന്ന ടിനി ടോമിന്റെയും രമേഷ് പിഷാരടിയുടെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിൽ ബാലയെ അനുകരിക്കുന്ന ടിനിയുടെ ഡയലോഗ് ട്രോളുകളിലും സജീവമായി. ഈ വിഷയത്തില്‍
സംഭവത്തില്‍ താന്‍ അത്ര സന്തോഷവാനല്ലെന്നുള്ള പ്രതികരണവുമായി നടൻ ബാല രംഗത്തുവന്നിരിക്കുകയാണ്. നേരിൽ കണ്ടാൽ ടിനി ടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ബാല പറഞ്ഞു.
എനിക്ക് അത്ര സന്തോഷമൊന്നുമില്ല. ശരിക്കും നിങ്ങളെ നേരിട്ട് കണ്ടാല്‍ കൊല്ലാനുള്ള ദേഷ്യമുണ്ട്. എയര്‍പോര്‍ട്ട് മുതല്‍ എല്ലായിടത്തും ആളുകള്‍ ലൈം ടീയെ കുറിച്ചാണ് സംസാരിക്കുന്നത്. കത്തി എടുത്ത് കുത്തിയിട്ട് ടിനി ഇപ്പോള്‍ ട്രീറ്റ്മെന്റ് ചെയ്യുകയാണ്. ടിനി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനിയേക്കാള്‍ ദേഷ്യം രമേശ് പിഷാരടിയോടാണ് . എനിക്ക് അറിയാം കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം പറയുകയാണെന്ന്. അപ്പോള്‍ പിഷാരടി സത്യമെന്ന പോലെ റിയാക്ഷനും കൊടുക്കുന്നുണ്ട്. അതുകൊണ്ട് ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ട്.
ടിനി പറഞ്ഞത് ഒട്ടും ഇഷ്ടമായില്ല. അതിലൂടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നെയാണ് സൈബര്‍ ആക്രമണം നടത്തുന്നത്. ഇവിടെ ഇരുന്നു കാണുമ്പോള്‍ ചിലപ്പോള്‍ മനസിലാകില്ല. സത്യത്തില്‍ എല്ലാവര്ക്കും സൈബര്‍ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണം ചെന്നൈയില്‍ തന്നെ നില്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചത്.
ഇപ്പോള്‍ ഞാന്‍ ഫെയ്സ്ബുക്കില്‍ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്ന് പറഞ്ഞാല്‍ എനിക്ക് തിരിച്ചുകിട്ടാന്‍ പോകുന്നത്, നാൻ പൃഥ്വിരാജ്, അനൂപ് മേനോന്, ഉണ്ണി മുകുന്ദന്, ലൈം ടീ’ എന്നായിരിക്കും. അതിനേക്കാളും നല്ലത് ഞാന്‍ ചെന്നൈയിലായിരിക്കുന്നതാണ്. എന്റെ ഓണം നശിപ്പിച്ച ടിനി ടോമിന് വളരെ വളരെ നന്ദി. ഞാന്‍ അടുത്ത കൊല്ലം ടിനി ചെയ്തത് പോലെ പോലെ മിമിക്രി കാണിച്ച് നിങ്ങളുടെ ഓണം ഞാന്‍ കുളമാക്കും എന്നും–ബാല പറഞ്ഞു.