സോണിയയെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും; എ ഐ സി സി ആസ്ഥാനത്ത് പ്രതിഷേധം
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.കഴിഞ്ഞ ആഴ്ച രണ്ടര മണിക്കൂറിലേറെ നേരം സോണിയയുടെ മൊഴിയെടുത്ത ഇഡി വീണ്ടും ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങളടക്കം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട 28 ചോദ്യങ്ങളാണ് ആദ്യ ദിവസം സോണിയയോട് ചോദിച്ചത്. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും. നേരത്തെ പല തവണ രാഹുൽ ഗാന്ധിയെയും തുടർന്ന് സോണിയാ ഗാന്ധിയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു.
സോണിയാഗാന്ധിയുടെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് മെഡിക്കൽ സംഘത്തെ തയ്യാറാക്കി നിർത്തിയാണ് ചോദ്യം ചെയ്തത്. അതേ സമയം സോണിയ ഗാന്ധിക്കെതിരായ ഇ ഡി നടപടിയിൽ കോൺഗ്രസ് ഇന്നും പ്രതിഷേധിക്കും. രാജ് ഘട്ടിൽ സത്യഗ്രഹം നടത്താനിയിരുന്നു പദ്ധതിയെങ്കിലും ദില്ലി പോലീസ് അനുമതി നൽകിയില്ല. ആ പശ്ചാത്തലത്തിൽ എ ഐ സി സി ആസ്ഥാനത്ത് പ്രതിഷേധിക്കും. സത്യഗ്രഹ സമരം നടത്താൻ സംസ്ഥാന ഘടകങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
Content Highlights: National Herald case ED questioned Sonia Gandhi