മുഖ്യമന്ത്രിക്കും ഗവർണർക്കും ഡൽഹിയിൽ പുതിയ കാർ; 72 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വീണ്ടും പുതിയവാഹനം വാങ്ങാന്‍ 72 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇത്തവണ ഡല്‍ഹിയിലെ ആവശ്യത്തിനാണ് വാഹനങ്ങള്‍ വാങ്ങുന്നത്. രണ്ടുപേര്‍ക്കും ഇന്നോവ ക്രിസ്റ്റയാണ് ഡല്‍ഹിയിലെ ഉപയോഗത്തിനായി വാങ്ങുന്നത്.
ഗവര്‍ണര്‍ക്ക് കേരളത്തിലെ ആവശ്യത്തിനായി ബെന്‍സ് വാങ്ങിയത് അടുത്തിടെയാണ്. ദിവസങ്ങള്‍ക്കുമുമ്പാണ് മുഖ്യമന്ത്രിക്ക് സംസ്ഥാനത്ത് സഞ്ചരിക്കാന്‍ കിയ കാര്‍ണിവല്‍ ലിമോസിന് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ തുക അനുവദിച്ചത്.
Content Highlights: New vehicle for CM and Governor at Delhi