ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് എൻ.വി രമണ ഇന്ന് വിരമിക്കും
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് എൻ.വി രമണ ഇന്ന് വിരമിക്കും. സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നാളെ ചുമതലയേൽക്കും. 49-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് യു.യു ലളിത്. രമണ കഴിഞ്ഞാൽ സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ഇപ്പോൾ ജസ്റ്റിസ് ലളിത്. വരുന്ന നവംബർ 8 വരെ ആണ് ജസ്റ്റിസ് യുയു ലളിത് ചീഫ് ജസ്റ്റിസ് ആയി പ്രവർത്തിക്കുക.
കഴിഞ്ഞ വർഷം മാർച്ച് 24നാണ് രാജ്യത്തെ 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാഷ്ട്രപതി ഭവനിൽ കനത്ത കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ്.
ജസ്റ്റിസ് നുതലപാട്ടി വെങ്കട്ട രമണ എന്ന എൻ.വി. രമണയാണ് രാജ്യത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ്. രാഷ്ട്രപതി ഭവനിലെ അശോക ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു എൻ.വി. രമണയുടെ സത്യപ്രതിജ്ഞ.