അന്‍പത് വര്‍ഷം മുന്‍പ് കാണാതായ പാര്‍വ്വതീ വിഗ്രഹം കണ്ടെത്തി; മൂല്യം 1.6 കോടി
അന്‍പത് വര്‍ഷം മുന്‍പ് കാണാതായ പാര്‍വ്വതീ ദേവിയുടെ വിഗ്രഹം കണ്ടെത്തി. തമിഴ്നാട്ടിലെ കുംഭകോണത്തെ ശിവക്ഷേത്രത്തില്‍ നിന്ന് കാണാതായ വിഗ്രഹം ന്യൂയോര്‍ക്കില്‍ നിന്നാണ് കണ്ടെത്തിയത്. 1,68,26,143 രൂപയാണ് വിഗ്രഹത്തിന്റെ മൂല്യം. തമിഴ്നാട് സിഐഡിയുടെ വിഗ്രഹം കണ്ടെത്തല്‍ വിഭാഗമാണ് ഈ വിഗ്രഹം ന്യൂയോര്‍ക്കില്‍ നിന്ന് കണ്ടെത്തിയത്.
12-ാം നൂറ്റാണ്ടില്‍ ചെമ്പുകൊണ്ട് നിര്‍മിച്ച വിഗ്രഹത്തിന് 52 ഇഞ്ച് നീളമുണ്ട്. ന്യൂയോര്‍ക്കിലെ ബോണ്‍ബാംസ് ഓക്ഷന് ഹൗസില്‍ നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. 1971ലാണ് വിഗ്രഹം കാണാനില്ലെന്ന് കാട്ടി ആദ്യം പരാതി ലഭിച്ചത്. 2019ല്‍ വാസു എന്നയാളുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പിന്നീട് വിദേശത്തെ പുരാവസ്തു കേന്ദ്രങ്ങളിലും ലേലകേന്ദ്രങ്ങളിലും നടത്തിയ അന്വേഷണത്തില്‍ വിഗ്രഹം കണ്ടെത്തുകയായിരുന്നു. എം. ചിത്ര എന്ന പോലീസ് ഉദ്യോഗസ്ഥയാണ് അന്വേഷണത്തിന് പിന്നില്‍.
ന്യൂയോർക്കിലെ ബോൺബാംസ് ഓക്ഷൻ ഹൗസിൽ നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. 12-ാം നൂറ്റാണ്ടിലെ ചെമ്പ് കൊണ്ട് നിർമ്മിച്ച വിഗ്രഹത്തിന് 1,68,26,143 രൂപയാണ് വില. വിഗ്രഹത്തിന് 52 ഇഞ്ച് നീളമുണ്ട്.