’എന്നോട് ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞില്ല’; ഒരു വെജിറ്റേറിയനായാലോ എന്ന് ആലോചിക്കാ – പി സി ജോർജ്
കമ്യൂണിസം കൊണ്ടുനടന്നിട്ട് കേരളത്തില്‍ കഞ്ഞി കുടിക്കാനാവുമോയെന്ന് പി സി ജോര്‍ജ്. കഞ്ഞികുടി നടക്കണമെങ്കില്‍ മോദിജീ സഹായിക്കണം. അങ്ങനെവരുമ്പോള്‍ ബിജെപിയില്‍ ചേരണ്ടിവരുമെന്ന് പി സി ജോര്‍ജ് പറഞ്ഞു. പട്ടിണിയില്ലാതെ ജീവിക്കണമെങ്കില്‍ കേരളം മുഴുവന്‍ ബിജെപിയില്‍ ചേരണം. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് പട്ടിണി കിടക്കുന്ന കുറേ പൊട്ടന്മാരുണ്ട് കേരളത്തില്‍, അതുകൊണ്ടാണ് കേരളത്തിന് ഈ ഗതിയുണ്ടായിരിക്കുന്നതെന്നും പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയില്‍ ചേര്‍ന്നതുകൊണ്ട് ഇനി ബീഫ് കഴിക്കില്ലേ എന്ന ചോദ്യത്തിന്, തന്നോടാരും ബീഫ് കഴിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും തനിയ്ക്കിഷ്ടമുള്ളതൊക്കെ കഴിക്കുമെന്നും ജോര്‍ജ് പറഞ്ഞു. ക്രൈസ്തവരെ നശിപ്പിച്ച പാര്‍ട്ടിയാണ് കേരളകോണ്ഗ്രസെന്നും പ്രവര്‍ത്തനം നിര്‍ത്തി ഈ പാര്‍ട്ടി പിരിച്ചുവിടണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. ബിജെപിയില്‍ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വബോധമുണ്ടെന്നും പിസി അവകാശപ്പെട്ടു.
ബിജെപിക്ക് പത്തനംതിട്ട സുരക്ഷിത മണ്ഡലമാണെന്നും പാർട്ടി നിർദേശിച്ചാൽ പത്തനംതിട്ട എടുക്കും. പി സി ജോര്‍ജ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ പ്രതികരണം. മത്സരിച്ചാല്‍ വിജയം ഉറപ്പാണ്. ഒരാൾ പോലും ബിജെപിയിൽ ലയിക്കുന്നതിന് എതിര് പറഞ്ഞിട്ടില്ല. ലയന സമ്മേളനം 13 ന് തിരുവനന്തപുരത്ത് നടക്കുമെന്നും 112 സംസ്ഥാ കമ്മിറ്റി അംഗങ്ങളും മെമ്പർഷിപ്പ് എടുക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പി സി ജോര്‍ജിന്റെ ജനപക്ഷം ബിജെപിയില്‍ ലയിച്ചിരുന്നു. ജനുവരി 31 ന് ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പി സി ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചത്.ബിജെപിയില്‍ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പറയാന്‍ ആകില്ല. നദിയില്‍ തോടു ചേരുന്നു അത്രയുമെ പറയാനാകു.’ എന്നായിരുന്നു പി സി ജോർജിന്റെ വാക്കുകൾ.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോര്‍ജ്. അടുത്തിടെ വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താല്പര്യം ജോര്‍ജ് അറിയിച്ചപ്പോള്‍ ലയനമെന്ന നിബന്ധന ബിജെപിയാണ് മുന്നോട്ടുവെച്ചത്.