കന്റോണ്‍മെന്റ് ഹൗസ് അതിസുരക്ഷാ മേഖലയല്ല; അതിക്രമിച്ചു കടന്ന ഡിവൈഎഫ്ഐക്കാര്‍ക്ക് ജാമ്യം നല്‍കുമെന്ന് പോലീസ്
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ചു കയറിയവര്‍ക്ക് ജാമ്യം നല്‍കുമെന്ന് പോലീസ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ചു കയറിയത്. ഇവര്‍ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി മുഴക്കിയെന്ന് പരാതിയുണ്ട്. എന്നാല്‍ കന്റോണ്‍മെന്റ് ഹൗസ് അതിസുരക്ഷാ മേഖലയല്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കന്റോണ്‍മെന്റ് ഹൗസ് വളപ്പില്‍ കയറിയത്. ഇവര്‍ ഗേറ്റ് ചാടിക്കടന്ന് എത്തുകയായിരുന്നു. അഭിജിത്, ശ്രീജിത്, ചന്തു എന്നിവരായിരുന്നു അകത്ത് കടന്നത് ഇവരില്‍ അഭിജിത്തിനെയും ശ്രീജിത്തിനെയും പോലീസ് പുറത്താക്കി. ചന്തുവിനെ പ്രതിപക്ഷനേതാവിന്റെ സ്റ്റാഫും സുരക്ഷാ ജീവനക്കാരും തടഞ്ഞുവെച്ചു.
പിന്നീട് ഇയാളെ കന്റോണ്‍മെന്റ് പോലീസിന് കൈമാറുകയായിരുന്നു. അതേസമയം തങ്ങളുടെ പ്രവര്‍ത്തകനെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ആരോപിച്ചു.
Content Highlights: DYFI, Congress, Opposition Leader, VD Satheeshan, Cantonment House