രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഫല പ്രഖ്യാപനം ഉടൻ
രാജ്യത്തിന്റെ 15ാംമത് രാഷ്ട്രപതിയാരെന്ന പ്രഖ്യാപനം ഉടൻ. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപതി മുർമു ആണ് മുന്നിൽ. ദ്രൗപദി മുർമുവിന് 540 വോട്ടുകളും, പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 208 വോട്ടുകളും ലഭിച്ചു. ആകെ 748 വോട്ടുകളാണ് പാർലമെന്റിൽ പോൾ ചെയ്തത്. ഇതിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 208 വോട്ടുകൾ ലഭിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് തുടങ്ങിയത്. പാർലമെന്റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ നടന്നത്. ഭരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദിയാണ് വൈകീട്ട് നാലു മണിയോടെ ഫലം പ്രഖ്യാപിക്കുക. ആകെ 4025 എംഎൽഎമാർക്കും 771 എം പിമാർക്കുാണ് വോട്ടുണ്ടായിരുന്നത്. ഈ മാസം 18 നു നടന്ന തെരഞ്ഞെടുപ്പിൽ 99 ശതമാനം പേരും വോട്ടു ചെയ്തു. കൂടാതെ കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എം എൽ എമാരും വോട്ടു രേഖപ്പെടുത്തിയിരുന്നു.
Content Highlights: Election, India President