CDMRP പദ്ധതി പ്രവർത്തനങ്ങൾക്ക് മുപ്പതു ലക്ഷം രൂപ അനുവദിച്ചു
കാലിക്കറ്റ് സർവ്വകലാശാലയുടെ 2022-23 വർഷത്തെ CDMRP പദ്ധതി പ്രവർത്തനങ്ങൾക്ക് സാമൂഹ്യനീതി വകുപ്പ്, രണ്ടാം ഘട്ടമായി മുപ്പതു ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
കാലിക്കറ്റ് സർവ്വകലാശാല സൈക്കോളജി വിഭാഗം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി നടപ്പിലാക്കുന്ന പദ്ധതിയാണ് കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാം (CDMRP).
2022-23 വർഷത്തേക്ക് CDMRP പദ്ധതിയ്ക്കായി ഒരു കോടി പതിമൂന്നു ലക്ഷത്തി നാൽപ്പത്തി മൂവായിരം രൂപയാണ് സാമൂഹ്യനീതി വകുപ്പ് ആകെ അനുവദിച്ചിരുന്നതെന്നും മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.