പാകിസ്ഥാൻ ഹിന്ദുക്കൾക്ക് പൗരത്വം നൽകി സംഘപരിവാർ.;ജയ്സല്‍മീറില്‍ സൗജന്യ പൗരത്വ അപേക്ഷ ക്യാമ്പ് ആരംഭിച്ചു 
പൗരത്വ ഭേദഗതിയിൽ പാകിസ്ഥാൻ ഹിന്ദുക്കൾക്ക് സഹായവുമായി ആർ എസ് എസ് രംഗത്ത് . പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിവാദങ്ങളും നിയമ പോരാട്ടങ്ങളും ശക്തമായി തുടരുന്നതിനിടെ , പാകിസ്താനില്‍നിന്ന് കുടിയേറിയ ഹിന്ദു മതവിശ്വാസികള്‍ക്ക് ഇന്ത്യൻ പൗരത്വം നേടാന്‍ സഹായങ്ങളുമായിട്ട് ആണ് ആര്‍എസ് എസ് രംഗത് വന്നിരിക്കുന്നത് . പുതിയ നിയമം അനുശാസിക്കുന്ന തരത്തില്‍ പൗരത്വത്തിനാവശ്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഒരുക്കി നല്‍കിയാണ് ആര്‍എസ്എസ് ഇടപെടല്‍.
ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്ത പ്രകാരം രാജസ്ഥാനിലെ പാകിസ്താന് അതിര്‍ത്തിയോട് ചേര്‍ന്നാണ് ആർ എസ് എസ് ഇത്തരം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് . പാകിസ്താനില്‍ നിന്നെത്തിയ ഹിന്ദുക്കളെ സഹായിക്കുന്നതിനായി ക്യാമ്പുകളും ആര്‍എസ്എസ് അനുബന്ധ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി സംഘടിപ്പിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്എസ് അനുബന്ധ സംഘടനയായ സീമാജന്‍ കല്യാണ്‍ സമിതിയുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ നടക്കുന്നത്. രാജസ്ഥാനിലെ ജയ്സാല്‍മര്‍, ബാര്‍മര്‍, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 330 ഓളം പേര്‍ക്കാണ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ച പൗരത്വ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കുന്നതിനുള്‍പ്പെടെ സീമാജന്‍ കല്യാണ്‍ സമിതി അംഗങ്ങള്‍ സഹായിച്ചത്.
പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥ നേരിടുന്ന മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മത വിഭാഗങ്ങള്‍ക്കാണ് സിഎഎ പ്രകാരം പൗരത്വം നല്‍കുന്നത്. ഇതിന് സമര്‍പ്പിക്കേണ്ട രേഖകകളില്‍ പ്രാദേശിക തലത്തില്‍ ‘വിശ്വാസ്യതയുള്ള സ്ഥാപനം, സംഘടന’ എന്നിവ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് രേഖകള്‍ക്കും സത്യവാങ്മൂലത്തിനുമൊപ്പം സിഎഎ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കൂടിയാണ് സീമാജന്‍ കല്യാണ്‍ സമിതി അനുവദിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
ജയ്സല്‍മീറില്‍ സൗജന്യ പൗരത്വ അപേക്ഷ ക്യാമ്പ് നടത്തിയെന്ന് സമിതിയുടെ ഫേസ്ബുക്ക് പേജിലും വെളിപ്പെടുത്തുന്നു. ഒരു മുറിയില്‍ അറുപതോളം പേര് നിലത്തിരിക്കുന്നത് ചിത്രത്തിൽ കാണാം. .മുറിയുടെ ചുവരിൽ മുൻ ആർഎസ്എസ് നേതാക്കളായ കെ.ബി ഹെഗ്ഡെവാർ, എംഎസ് ഗോൾവാൾക്കർ എന്നിവരുടെ ചിത്രങ്ങളും കാണാം.