കടല്‍ത്തീരത്ത് അടിഞ്ഞ സെക്സ് ഡോള്‍ പരിഭ്രാന്തി പടര്‍ത്തി
തായ്ലൻഡിലെ കടല്‍ത്തീരത്ത് അടിഞ്ഞ സെക്സ് ഡോള്‍ പരിഭ്രാന്തി പടര്‍ത്തി. സ്ത്രീ ശരീരമെന്ന് തെറ്റിദ്ധരിച്ചതിലൂടെ നാട്ടുകാര്‍ ഭീതിയിലാവുകയായിരുന്നു. കിഴക്കന്‍ തായ്ലന്ഡിലെ ചോന് ബുരി പ്രവിശ്യയിലെ ബാങ് സെയ്ന് ബീച്ചിലാണ് പാവയെ കണ്ടത്. ശരീരത്തിന്റെ മുകള്ഭാഗം ഷര്‍ട്ട് കൊണ്ട് മറച്ച നിലയിലായിരുന്നു പാവയെ കാണപ്പെട്ടത്.
മൃതദേഹമാണ് തീരത്ത് അടിഞ്ഞതെന്ന് കരുതിയ നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചു. പൊലീസും രക്ഷാപ്രവര്‍ത്തകരും ഉടന്‍ തന്നെ എത്തുകയും ചെയ്തു. അബോധാവസ്ഥയില്‍ നഗ്നയായിക്കിടക്കുന്ന സ്ത്രീയെ കണ്ടുവെന്നാണ് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതെന്ന് ബാംഗ് സാന്‍ ജില്ലാ പോലീസ് വക്താവ് പറഞ്ഞു.
ദൂരെ നിന്ന് നിരീക്ഷിച്ചപ്പോള്‍ പൊലീസിനും മൃതദേഹമായി തന്നെയാണ് തോന്നിയത്. എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷം കാര്യങ്ങള്‍ തെളിഞ്ഞു. ഇതൊരു സെക്സ് ഡോള്‍ ആണെന്ന് തിരിച്ചറിഞ്ഞ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. റബ്ബര്‍ പാവയാണെന്നും അത് ഉപേക്ഷിക്കപ്പെട്ടതാകാം എന്നുമാണ് റിപ്പോര്‍ട്ട്. അതിന് തലയുണ്ടായിരുന്നില്ല. ഈ പാവയ്ക്ക് ഓണ്‍ലൈനില്‍ 44000 ഓളം രൂപ വിലയുണ്ടെന്നും വക്താവ് അറിയിച്ചു.
പാവയെ പുഴയിലോ കനാലിലോ തള്ളിയ ശേഷം ബീച്ചില്‍ ഒലിച്ചെത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. വിനോദസഞ്ചാരികള്‍ക്കിടയില്‍ അനാവശ്യ പരിഭ്രാന്തി തടയാന്‍ പാവയെ ബീച്ചില്‍ നിന്ന് നീക്കം ചെയ്തു. പാവയെ റെസ്ക്യൂ ടീമിന്റെ സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഉടമയ്ക്ക് അത് അവിടെ നിന്ന് ശേഖരിക്കാമെന്നും പൊലീസ് അറിയിച്ചു.