എസ്.എഫ്.ഐ. പ്രവര്ത്തകര് സ്വകാര്യ ബസ് ജീവനക്കാരനെ മര്ദിച്ചു
Posted On June 25, 2023
0
326 Views
സ്വകാര്യ ബസ് ജീവനക്കാരനെ എസ്.എഫ്.ഐ. പ്രവര്ത്തകര് ക്രൂരമായി മര്ദിച്ചെന്ന് പരാതി. ചോറ്റാനിക്കര-ആലുവ റൂട്ടില് സര്വീസ് നടത്തുന്ന ‘സാരഥി’ ബസിലെ കണ്ടക്ടര് ജെഫിനാണ് മര്ദനമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് മഹാരാജാസ് കോളേജിന് മുന്നില്വെച്ച് സംഘടിച്ചെത്തിയ എസ്.എഫ്.ഐ. പ്രവര്ത്തകര് ബസിനുള്ളില് കയറി ജെഫിനെ മര്ദിക്കുകയായിരുന്നു. ബസില്നിന്ന് വലിച്ചിറക്കി റോഡിലിട്ടും ക്രൂരമായി ആക്രമിച്ചു. വിദ്യാര്ഥി കണ്സഷനുമായി ബന്ധപ്പെട്ട തര്ക്കങ്ങളാണ് ആക്രമണത്തിന് കാരണം.
Trending Now
An anthem forged in fire!👑🔥
October 29, 2025













