ഒമാനില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുക; യാത്രക്കാരെ ഒഴിപ്പിച്ചു
Posted On September 14, 2022
0
443 Views

ഒമാനില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാന്‍ തുടങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുക. മസ്കറ്റ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. മസ്ക്കറ്റ്-കൊച്ചി IX-442 വിമാനം റണ്‍വേയില്‍ ടേക്കോഫിനായി തയ്യാറെടുക്കുമ്പോഴാണ് പുക കണ്ടത്.
ചിറകില്‍ പുക കണ്ടതോടെ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. എമര്‍ജന്‍സി വാതിലുകള്‍ തുറന്ന് സ്ലൈഡുകളിലൂടെയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. 141 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025