എസ് എൻ സി ലാവ് ലിൻ കേസ് ആഗസ്റ്റിൽ വീണ്ടും സുപ്രീം കോടതിയിൽ
പിണറായി വിജയൻ ഉൾപ്പെട്ട എസ്.എൻ.സി ലാവ്ലിൻ കേസ് സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നു. ആഗസ്റ്റ് 22ന് കേസ് സുപ്രീം കോടതി കേസ് പരിഗണിക്കുമെന്നാണ് കോടതി വെബ്സൈറ്റിൽ പറയുന്നത്.
ഒരു ഇടവേളയ്ക്കു ശേഷമാണ് എസ്.എൻ.സി ലാവ്ലിൻ കേസ് വീണ്ടും കോടതിയിലെത്തുന്നത്. 2017ലാണ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്.
പലതവണ കേസ് കേട്ട കോടതി 30 തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റിവച്ചത്. കൂടുതൽ തവണയും സി.ബി.ഐയുടെ ആവശ്യപ്രകാരമായിരുന്നു കേസ് മാറ്റിവച്ചത്. കഴിഞ്ഞ ആഗസ്റ്റിലാണ് കേസ് അവസാനമായി സുപ്രിംകോടതി പരിഗണിച്ചത്. വീണ്ടും ആഗസ്റ്റിൽ കേസ് പരിഗണനയ്ക്കെത്തുകയാണ്.
എന്നാൽ, ഇത്തവണ പറയപ്പെട്ട തിയതിയില് കേസ് പരിഗണിക്കുമോ എന്ന കാര്യത്തില് ഉറപ്പില്ല. കംപ്യൂട്ടറിൽ ഓട്ടോമാറ്റിക്കായി രജിസ്റ്റർ ചെയ്യപ്പെട്ടതായിരിക്കും ഇതെന്ന് സംശയിക്കപ്പെടുന്നുണ്ട്. ഈ തിയതി മാറാൻ സാധ്യതയുണ്ട്.
Content Highlights: SNC Lavalin case at supreme court