ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു; പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട നിര
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. എഴുപത് വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ കാര്യമായ കുറവനുഭവപ്പെടുന്നത്. അതിനേക്കാൾ വലിയ പ്രതിസന്ധിയാണ് ഇന്ധനത്തിന്. ഇന്ധനക്ഷാമം മറികടക്കുന്നതിനായി വാഹന ഉടമകൾക്ക് സർക്കാർ ടോക്കൺ ഏർപ്പെടുത്തി.
വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം മോഡിലാക്കിയിട്ട് ദിവസങ്ങളായി. പെട്രോൾ പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായി.
വിദേശനാണ്യ കരുതൽ നിക്ഷേപം താണനിലയിലായതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന്റെ കാരണമാണ്. ഭക്ഷ്യവസ്തുക്കൾ മരുന്നുകൾ തുടങ്ങിയ അവശ്യ വസ്തുക്കളുടെ ഇറക്കുമതിയെ സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിച്ചു. ഇതേ അവസ്ഥയിൽ രാജ്യത്തിന് അധികകാലം മുന്നോട്ട് പോവാൻ കഴിയില്ല എന്നതാണ് വസ്തുത.
ഒൻപതിനായിരം ടൺ ഡീസലും ആറായിരം ടൺ പെട്രോളും നിലവിൽ സംഭരണത്തിലുണ്ടെന്ന് ഊർജ മന്ത്രി കാഞ്ചന വിജെശേകരെ അറിയിച്ചു. ഇതി തീരാൻ അധിക ദിവസം വേണ്ട. അത് കഴിഞ്ഞാൽ എങ്ങനെ പ്രതിസന്ധി അതിജീവിക്കും എന്നതിൽ ധാരണയില്ല.
അന്താരാഷ്ട്ര നാണയ നിധിയുടെ ഒരു സംഘം അടുത്ത ദിവസങ്ങളിൽ ശ്രീലങ്ക സന്ദർശിക്കും. കടുത്ത പ്രതിസന്ധിയിൽ തുടരുന്ന ശ്രീലങ്കക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുന്ന കാര്യം ചർച്ച ചെയ്യുന്നതിനായി ആണ് സംഘം എത്തുന്നത്.
Content Highlights: Sri Lanka fuel Crisis