മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനെതിരെ സ്റ്റാലിന്റെ വിമർശനം..;ഡൽഹിയിൽ ചേരാനിരുന്ന യോഗം നിർത്തിവെച്ചു.
കേരളത്തിനെതിരെ രൂക്ഷ വിമർശനം ഉയർത്തി തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റാലിൻ . രണ്ടു സംസ്ഥാനങ്ങളും തമ്മിൽ മികച്ച രീതിയിലുള്ള അയൽപക്ക ബന്ധം നിലനിൽക്കുന്നതിനിടെ, കേരളത്തെ അമ്പരപ്പിച്ച് മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാനത്തിനെതിരേ രൂക്ഷവിമർശനമുയർത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള സാധ്യതാപഠനത്തിനുള്ള കേരളത്തിന്റെ നീക്കം സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് സ്റ്റാലിൻ കത്തയച്ചു. നീക്കവുമായി മുന്നോട്ടുപോയാൽ കോടതിയലക്ഷ്യ ഹർജിയുൾപ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ മുന്നറിയിപ്പു നൽകി.ചൊവ്വാഴ്ച ഡൽഹിയിൽ ചേരാനിരുന്ന പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ എക്സ്പർട്ട് അപ്രൈസൽ കമ്മിറ്റിയോഗം, ഡാം വിഷയം അജൻഡയിലുൾപ്പെടുത്തിയതോടെയാണ് സ്റ്റാലിൻ രൂക്ഷവിമർശനമുയർത്തി കത്തയച്ചത്. സ്റ്റാലിന്റെ ശക്തമായ മുന്നറിയിപ്പെത്തിയതിനുപിന്നാലെ യോഗം പരിസ്ഥിതിമന്ത്രാലയം റദ്ദാക്കി.യോഗത്തിൽ പങ്കെടുക്കാനായി കേരള ജലസേചന വകുപ്പിനു കീഴിലെ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡിലെ ചീഫ് എൻജിനിയർ പ്രിയേഷും ഡയറക്ടർ ശ്രീദേവിയും തിങ്കളാഴ്ച വൈകീട്ട് ഡൽഹിയിലെത്തിയ ശേഷമാണ് യോഗം റദ്ദാക്കിയതായുള്ള ഒറ്റവരി അറിയിപ്പ് ലഭിച്ചത്. യോഗത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കാമെന്നു മാത്രമേ ഈ അറിയിപ്പിലുള്ളൂ.
തമിഴ്നാടിന്റെ വാദം
നിലവിൽ ഡാം സുരക്ഷിതമാണെന്ന് ഒട്ടേറെ വിദഗ്ധസമിതികൾ വിലയിരുത്തിയിട്ടുണ്ട്. 2006 ഫെബ്രുവരി 27-നും 2014 മേയ് ഏഴിനും സുപ്രീംകോടതിയും ഇത് ശരിവെച്ചിട്ടുണ്ട്. പുതിയ ഡാമിന്റെ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചുകിട്ടാനായി 2018-ൽ കേരളസർക്കാർ ശ്രമിച്ചപ്പോൾ തമിഴ്നാട് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അത്തരത്തിലുള്ള ഏതു നീക്കവും കോടതിയുടെ അനുവാദത്തോടെ മാത്രമേ ആകാവൂ എന്ന് സുപ്രീംകോടതി അപ്പോൾ വ്യക്തമാക്കി.
അതേ സമയം, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കുമളിക്ക് സമീപം ലോവര്‍ ക്യാമ്പില്‍ കര്‍ഷകര്‍ മാര്‍ച്ച് നടത്തി. പെരിയാര്‍ വൈഗ ഇറിഗേഷന്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.മുല്ലപ്പരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കേരളം തീരുമാനിച്ചിരുന്നു. പഴയ അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയും ചെയ്തു.
തമിഴ്നാടിന് ആവശ്യമായ വെള്ളം നല്‍കിക്കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെയാണ് തമിഴ്നാട്ടിലെ ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ലോവര്‍ ക്യാമ്പില്‍ നിന്നും കേരളത്തിലേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ മുല്ലപ്പെരിയാറിന്റെ ശില്പിയായ ജോണ്‍ പെന്നി ക്വക്കിന്റെ സ്മാരകത്തിന് മുമ്പില്‍ പോലിസ് മാര്‍ച്ച് തടഞ്ഞു.