ലോർഡ്സിലും സെഞ്ചുറി തികച്ച് സ്മിത്ത്
Posted On June 29, 2023
0
229 Views
ലോർഡ്സ് :ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ മുൻ നായകനായ സ്റ്റീവ് സ്മിത്തിന് സെഞ്ചുറി. 169 പന്തിലാണ് ഈ നേട്ടം കൈവരിച്ചത്.സ്മിത്തിന്റ 99മത് ടെസ്റ്റിലാണ് 32മത് സെഞ്ചുറി തികക്കുന്നത്.
ഓപ്പൺർമാരായ ഡേവിഡ് വാർണർ 66 റൺസും ഖവാജ 17 റൺസും എടുത്ത് പുറത്തായി.110 റൺസ് എടുത്ത സ്മിത്തിനെ ടോങ് പുറത്താക്കി. ഓസ്ട്രേലിയ 416 റൺസ് എടുത്തു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 10000 റൺസ് തികക്കുന്ന ഏറ്റവും വേഗമേറിയ ഓസ്ട്രേലിയൻ കളിക്കാരനും സ്മിത്ത് തന്നെയാണ്.
2010 ജൂലൈ 13 ന് പാകിസ്ഥാനെതിരെയാണ് ആദ്യമായി ടെസ്റ്റ് കളിച്ചത്.
C ABHILASH
Trending Now
An anthem forged in fire!👑🔥
October 29, 2025












