കെറെയിൽ ജിയോ ടാഗ് സര്‍വ്വേ: എന്തിനായിരുന്നു ഈ കോലാഹലമെന്ന് ഹൈക്കോടതി
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള സര്‍വേക്കല്ലിടല്‍ മരവിപ്പിച്ചെന്ന വാദവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കല്ലിടലിന് പകരമായി ജിയോ ടാഗ് സര്‍വ്വേ നടത്തുമെന്ന് സര്‍ക്കാര്‍ കോടതിയോട് പറഞ്ഞു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം, ജിയോ ടാഗ് സംവിധാനം തന്നെ നേരത്തേ നടപ്പാക്കിയാൽ പോരായിരുന്നോയെന്ന് കോടതി ചോദിച്ചു. “ജിയോ ടാഗ് സംവിധാനം നേരത്തെ നടത്തിക്കൂടായിരുന്നോ? എന്തിനായിരുന്നു ഈ കോലാഹലമെ”ന്നായിരുന്നു കോടതിയുടെ ചോദ്യം. സര്വേക്കല്ലിടലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയില്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാട് അറിയിച്ചത്. ജിയോ ടാഗ് സര്‍വേ നേരത്തെ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും കോടതി അഭിപ്രായപ്പെട്ടു.
എന്തിനാണ് കല്ലിടുന്നതെന്ന് ഇപ്പോഴും പലര്‍ക്കുമറിയില്ലെന്നും സാമൂഹികാഘാതത്തിന്റെ പേരില്‍ വലിയ കോലാഹലങ്ങള്‍ നടന്നതായും കോടതി ചൂണ്ടികാട്ടി. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കാനും കോടതി ശ്രമിച്ചു. എന്നാല്‍ സര്‍ക്കാര്‍ മുഴുവന്‍ വസ്തുതകളും അറിയിക്കാന്‍ തയ്യാറായില്ലെന്ന് കോടതി വിമര്‍ശിച്ചു.
Content Highlight – The court criticized the government for not disclosing the facts