ചിട്ടിപ്പണം നല്‍കിയില്ല; ചെമ്ബഴന്തി സഹകരണ സംഘം ഓഫീസിനുമുന്നില്‍ മൃതദേഹവുമായി പ്രതിഷേധം
തിരുവനന്തപുരം: അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന് മുന്നില്‍ മൃതദേഹവുമായി ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം.
ചെമ്ബഴന്തി സഹകരണ സംഘത്തിന് മുന്നില്‍ ചെമ്ബഴന്തി സ്വദേശിയായ ബിജു കുമാറിന്റെ മൃതദേഹവുമായാണ് പ്രതിഷേധം നടന്നത്. സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വച്ചാണ് ബിജു കുമാർ ജീവനൊടുക്കിയത്.
ചിട്ടിപിടിച്ച പണം നല്‍കാത്തതിന്റെ പേരിലാണ് ബിജുകുമാർ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ചെമ്ബഴന്തി സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിന്റെ പേരിലാണ് പരാതി. മരണത്തിനുത്തരവാദി ജയകുമാർ ആണെന്ന് ബിജുകുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു.
ജയകുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആർഡിഒ സ്ഥലത്തെത്താതെ മൃതദേഹം മാറ്റില്ലെന്നായിരുന്നു ബിജെപി പ്രവർത്തകരുടെ നിലപാട്. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ, ആർഡിഒ, തഹസില്‍ദാർ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. അതിനിടെ പണം തിരികെ ലഭിക്കാനുള്ള കൂടുതല്‍പ്പേർ പരാതിയുമായി എത്തിയെന്നാണ് വിവരം.
കരുവന്നൂർ തട്ടിപ്പില്‍ പാർട്ടി പ്രതി; സിപിഎം സ്വത്ത് ഇഡി കണ്ടുകെട്ടി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ പണം സിപിഎമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ പാർട്ടിയുടെ 73 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. മൂന്നു സെന്റ് സ്ഥലവും അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന 43 ലക്ഷവുമാണ് കണ്ടുകെട്ടിയത്. ഈ കേസില്‍ സിപിഎമ്മിനെ പ്രതിയാക്കുന്നതും സ്വത്ത് കണ്ടുകെട്ടുന്നതും ആദ്യമായാണ്. ഇത് ഉള്‍പ്പെടെ പത്തു പ്രതികളുടെ 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്