മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കം സുപ്രീംകോടതിയിൽ; വിമത എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം ഇന്ന് സുപ്രീംകോടതിയുടെ പരിഗണനക്കെത്തുന്നു. തനിക്കും 15 എംഎല്‍എമാര്‍ക്കും മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നല്കിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തുകൊണ്ട് വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡെ നല്കിയ ഹര്‍ജിയാണ് ഇന്ന് സുപ്രീം കോടതി പരിഗണിക്കുക.ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ദിവാല എന്നിവരടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് വാദം കേള്‍ക്കുക.
ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ തമ്പടിച്ചിട്ടുള്ള വിമത എംഎല്‍എമാരുടെ ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഷിൻഡെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ഷിന്ദേ എംഎല്‍എമാരെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി അദ്ദേഹം ഗുജറാത്തിലെത്തി മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും വടോദരയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നാണ് വിവരം.
Content Highlights – Maharashtra, The Supreme Court will hear the petitions of the dissident MLAs