നുപുര്‍ ശര്‍മയെ കൊലപ്പെടുത്താന്‍ ഏര്‍പ്പെടുത്തിയ യുവാവിനെ കോടതിയിൽ ഹാജരാക്കി
Posted On August 13, 2022
0
399 Views
പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയെ വധിക്കാൻ ജയ്ഷെ മുഹമ്മദ് നിയോഗിച്ച യുവാവിനെ എൻ.ഐ.എ കോടതിക്ക് മുമ്പില്‍ ഹാജരാക്കി. ഉത്തർപ്രദേശിലെ സഹൻപൂർ സ്വദേശിയായ മുഹമ്മദ് നദീമിനെയാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് നദീമിനെ ഉത്തർപ്രദേശ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ്)പിടികൂടിയത്.
ജെ.ഇ.എം, തെഹ്രീകെ താലിബാന് തുടങ്ങിയ ഭീകര സംഘടനകളുമായി നദീം വാട്സ്ആപ്പ്, ടെലഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയവ വഴി ബന്ധപ്പെട്ടിരുന്നതായി യുപി എ.ടി.എസ് പറഞ്ഞു.













