കേരളത്തിലെ മാധ്യമങ്ങൾക്ക് ഉമ്മൻചാണ്ടി കൊടുത്ത പണി ഇതാണ് !
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കേരളത്തിലെ മാധ്യമങ്ങൾ എത്രത്തോളമാണ് വേട്ടയാടിയത് എന്ന കാര്യം നമുക്ക് അറിയാവുന്നതാണ്. ഉമ്മൻചാണ്ടിക്ക് എതിരെയുള്ള ഒരു ആരോപണത്തിന്റെ തെളിവായി ഒരു CD അങ്ങ് കോയമ്പത്തൂർ ഉണ്ടെന്ന് അറിഞ്ഞു ഇവിടെ ഉള്ള മാധ്യമങ്ങൾ അത് ആഘോഷമാക്കി മാറ്റിയിരുന്നു. തുടർന്ന് അർദ്ധരാത്രിയിൽ കേരളത്തിലെ മാധ്യമങ്ങൾ എല്ലാം അന്വേഷണ സംഘത്തിന്റെ പിറകെ കാറുകളുമായി പാഞ്ഞു. ഇല്ലാത്ത ഒരു തെളിവിനായി. 9 മണിക്കൂറാണ് അന്നത്തെ മാധ്യമങ്ങളുടെ CHASING നമ്മൾ എല്ലാവരും കണ്ടത്. ഒടുവിൽ തെളിവ് പോലും കിട്ടിയില്ല എന്ന് മാത്രമല്ല, ഉമ്മൻചാണ്ടിയെ അപമാനിക്കാനുള്ള നീക്കം നടന്നതുമില്ല. എന്നിട്ടും മാധ്യമങ്ങൾ അദ്ദേഹത്തെ വേട്ടയാടി കൊണ്ടിരുന്നു. ഭരണത്തിൽ ഇരുന്ന സമയത്തു ഒരിക്കൽ പോലും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന്പറഞ്ഞിരുന്നില്ല. ഇപ്പോൾ ഇത് പറയാനുള്ള കാര്യം കഴിഞ്ഞ 3 ദിവസമായി കേരളത്തിലെ എല്ലാ മാധ്യമങ്ങളും ഇടവേളകളില്ലാതെ ഉമ്മൻചാണ്ടി എന്ന ആ മനുഷ്യന്റെ പിറകെയാണ്.
അതുമാത്രമല്ല പേരുകേട്ട മാധ്യമപ്രവർത്തകരെല്ലാം തന്നെ 10, 25 ക്യാമറയുമായി ഓരോ വണ്ടികളിലായി മൈക്കും തൂക്കി രാവെന്നോ പകലെന്നോ ഇല്ലാതെ മഴയും വെയിലും പോലും വകവെയ്ക്കാതെ അദ്ദേഹത്തിന്റെ പുറകെയുണ്ട് എന്നതാണ് എടുത്തു പറയേണ്ട കാര്യം. കാരണം ഈ വിലാപയാത്രയല്ലാതെ കുറച്ച് ദിവസങ്ങളിലായി വേറെയൊരു വാർത്തയും ചാനലുകളിൽ സംപ്രേഷണം ചെയ്ത് കണ്ടില്ല. അന്ന് ആ മനുഷ്യനെതിരെ തെളിവുണ്ടാക്കാൻ പടയോട്ടം നടത്തിയ മാധ്യമസംഘമാണ് മണിക്കൂറുകൾ വകവെയ്ക്കാതെ അദ്ദേഹത്തെ വാഴ്ത്തിക്കൊണ്ട് പിന്നാലെ നടക്കുന്നതും… കാലം കരുതിവെച്ചത് ഇങ്ങനെയൊക്കെയാണെന്ന് ഒരുനിമിഷമെങ്കിലും ഓർത്തുപോകും. നിരവധി അഴിമതിയാരോപണങ്ങളിൽ കുറ്റാരോപിതനായെങ്കിലും ജനഹൃദയങ്ങളിൽ നായകനായാണ് ആ പൊതുപവർത്തകന്റെ മടക്കയാത്ര.. മാധ്യമങ്ങളും അന്നത്തെ പ്രതിപക്ഷവും ഉമ്മൻചാണ്ടിയെ വേട്ടയാടിയതിന് കണക്കുണ്ടായിരുന്നില്ല.. സോളാർ വിഷയത്തിലടക്കം വിവാദങ്ങൾ അദ്ദേഹത്തെ തുടരെ തുടരെ പിന്തുടരുന്നുണ്ടായിരുന്നു.. എന്നിട്ടും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ അദ്ദേഹം മറുപടി നൽകാതിരുന്നിട്ടില്ല… എതിരാളെ പോലും മനുഷ്യനായി കണ്ട ഒരു നല്ല വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.
ഗൂഗിളിൽ തിരുവനന്ത്പുരം ജഗതിയിൽ നിന്ന് കോട്ടയത്തേക്കുള്ള ദൂരം പരിശോധിച്ചാൽ 151 കിലോമീറ്റർ എന്ന് കാണാം. എംസി റോഡിലൂടെ യാത്ര ചെയ്യാൻ വേണ്ടത് 4 മണിക്കൂർ. അത് വിഐപി സംരക്ഷണത്തിൽ ആണെങ്കിലോ മൂന്ന് മണിക്കൂർ മതിയാകും. ഈ വഴിയിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്ര കോട്ടയത്ത് എത്താൻ 29 മണിക്കൂർ എടുത്തത്. അതായത് മണിക്കൂറിൽ ആ വണ്ടി ഓടിയത് വെറും അഞ്ചു കിലോമീറ്റർ ദൂരം മാത്രം.. സാധാരണ വേഗത്തിൽ നടക്കുന്നവർ പോലും മണിക്കൂറിൽ അതിലും കൂടുതൽ വേഗം പിന്നിടും. ഉമ്മൻ ചാണ്ടിക്ക് മലയാളികൾ നൽകിയ സ്നേഹ വായ്പ്പായിരുന്നു ആ അന്തിമ ജനസമ്പർക്ക യാത്ര.
ഇന്ത്യ ഇതിന് മുമ്പൊരു നേതാവിനും ഇതു പോലൊരു അന്തിമയാത്ര നൽകിയിട്ടില്ല എന്ന് ഉറപ്പാണ്. ലോകത്തും അത്യപൂർവ്വമായിരിക്കും ഈ കാഴ്ചകൾ. മലയാളിയുടെ മനസ്സിലെ നിത്യതയായി ഇനി ഉമ്മൻ ചാണ്ടി മാറും. സഹായങ്ങൾ കിട്ടിയവരും മറ്റുള്ളവർ അതേ കുറിച്ച് പറഞ്ഞ് അറിഞ്ഞവരും എംസി റോഡിന്റെ ഇരുവശവും മനുഷ്യമതിൽ തീർത്തു നിൽക്കുന്നു.. പലരും ആരോഗ്യപ്രശ്നങ്ങൾ പോലും വകവെയ്ക്കാതെയാണ് അവരുടെ ഉമ്മൻചാണ്ടി സാറിനെ ഒരു നോക്കു കാണാനായി ആർത്തിരമ്പിയെത്തുന്നത്. ബസിനുള്ളിൽ ഇരുന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം എല്ലാം കണ്ട് പൊട്ടിക്കരയുന്നുണ്ടായിരുന്നു…. മകൻ എത്തിയവർക്കെല്ലാം തൊഴി കൈയോടെ നന്ദിയും പറയുന്നുണ്ടായിരുന്നു.. അനേകം മനുഷ്യസ്നേഹികളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണ് കോട്ടയത്തിന്റെ രാഷ്ട്രീയ പുത്രൻ വിടവാങ്ങുന്നത്.