ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ അമേരിക്കയെ പിന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ
ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ അമേരിക്കയെ പിന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ട്രംപിന്റെ നേതൃത്വത്തില്‍ 2016ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന് എന്ന ക്യാംപെയിന് രാജ്യത്തെ പിന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്തത്. വ്യക്തി സ്വാതന്ത്ര്യമില്ലാത്ത, സ്വകാര്യതയില്ലാത്ത, ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത, ഗര്‍ഭ നിരോധനത്തിനു അവാകശമില്ലാത്ത സ്ഥിതിയാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കുകയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്. യുഎസിന് രണ്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വാതന്ത്ര്യം ലഭിച്ചതും ഭരണഘടന അംഗികരിച്ചതും ഇതേ കെട്ടിടത്തിനു സമീപമാണെന്നും അമേരിക്കന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടി നാം ഓരോരുത്തരും നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടി നാം ഓരോരുത്തരും നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് അനുകൂലമാകാന്‍ പാര്‍ട്ടിയെ കുറിച്ച് അദ്ദേഹം പ്രശംസിച്ച് സംസാരിച്ചു. യുദ്ധഭൂമിയായ പെന്‍സില്‍വാനിയ ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണെന്ന് തെളിയിക്കുമെന്നും ബൈഡന് പറഞ്ഞു