World Lung Cancer Day; അവഗണിക്കരുത് ഈ ലക്ഷണങ്ങളെ
Posted On August 1, 2022
0
235 Views
എല്ലാ വര്ഷവും ഓഗസ്റ്റ് 1 ന് ലോക ശ്വാസകോശ അര്ബുദ ദിനം ആചരിക്കുന്നു. ശീലങ്ങളെക്കുറിച്ചും ശ്വാസകോശ അര്ബുദത്തിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ചും ആളുകളെ ബോധവല്ക്കരിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. പുകവലിക്കാരിലാണ് ശ്വാസകോശാര്ബുദം ഏറ്റവും കൂടുതല് കാണുന്നത്.
ലക്ഷണങ്ങള്
- ശ്വാസകോശാര്ബുദം നെഞ്ചിലും വാരിയെല്ലിലും വേദന ഉണ്ടാക്കുന്നു.
- വിട്ടുമാറാത്തതോ വരണ്ടതോ കഫമോ രക്തമോ ഉള്ളതുമായ ചുമയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്ന്
- ക്ഷീണവും വിശപ്പില്ലായ്മയും
- ശ്വാസകോശ അര്ബുദം ശ്വാസകോശ സംബന്ധമായ അണുബാധകള്, ശ്വാസം മുട്ടല്, ശ്വാസതടസ്സം എന്നിവയ്ക്കുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു
- ശരീരഭാരം കുറയല്, ബലഹീനത എന്നിവയാണ് മറ്റ് സാധാരണ ലക്ഷണങ്ങള്
- നഖങ്ങളുടെ ആകൃതിയിലുള്ള മാറ്റങ്ങള്
രോഗം വരാതിരിക്കാന്
- രോഗം വരാതിരിക്കാന് ഏറ്റവും ഒഴിവാക്കപ്പെടെണ്ട ഒന്നാണ് പുകവലി
- പുകവലിക്കുന്നതിനേക്കാള് അപകടമാണ് മറ്റൊരാള് വലിച്ച പുക ശ്വസിക്കുകയെന്നത്. ഇത്തരത്തില് ശ്വസിച്ചാല് ഗുരുതരമായ ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്ക്ക് അത് കാരണമാകും.
- അന്തരീക്ഷ മലിനീകരണവും ഒരു പരുതിവരെ രോഗത്തിലേക്ക് നയിക്കപ്പെടാം. അതിനാല് മാസ്ക് ഉപയോഗിക്കുന്നത് ആണ് നല്ലത്
- ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം എന്നിവ പിന്തുടരുന്നതും നല്ലതാണ്
Content Highlights: World Lung Cancer Day, Lung Cancer, symptoms
Trending Now
കേരളത്തിന് സമീപം ചക്രവാത ചുഴി; മഴ ശക്തമാകും
October 26, 2024