രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ 18,819 കൊവിഡ് കേസുകള്‍
Posted On June 29, 2022
0
1.3K Views
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,819 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി.
ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,34,52,164 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, സജീവ കേസുകൾ ഇന്ന് 104,555 ആയി ഉയർന്നു. ഇന്ന് റിപ്പോർട്ട് ചെയ്തത് 39 മരണങ്ങളാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 5,25,116 ആയും ഉയർന്നു.
മൊത്തം കേസുകളുടെ 0.21 ശതമാനം സജീവമായ കേസുകളാണ്, അതേസമയം, ദേശീയ കൊവിഡ് മുക്തി നിരക്ക് 98.58 ശതമാനമാണ്.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












