സ്ത്രീകളുടെ മുടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ലൈംഗികാതിക്രമമല്ല: ബോംബെ ഹൈക്കോടതി

സ്ത്രീകളുടെ മുടിയുടെ നീളത്തെയും ഉള്ളിനെയും കുറിച്ച് അഭിപ്രായം പറയുന്നത് ലൈംഗികാതിക്രമല്ലെന്ന് ബോംബെ ഹൈക്കോടതി. നീണ്ട മുടിയുള്ള ഒരു സഹപ്രവര്‍ത്തകയോട് മുടി കോതാന്‍ ജെസിബി വേണമല്ലോ എന്ന് പറഞ്ഞ സഹപ്രവര്‍ത്തകനെതിരെയാണ് കേസ്. ഈ പരാമര്‍ശം ലൈംഗിക പീഡനത്തിന് സമാനമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ഇരുവരും ബാങ്ക് ജീവനക്കാരാണ്. 2022 ജൂണ്‍ 11ന് നടന്ന പരിശീലന സെഷനിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. പരാതിക്കാരി അസ്വസ്ഥ അനുഭവിക്കുന്നത് കാണുകയും മുടി ഇടയ്ക്കിടെ ശരിയാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന് വിനോദ് കച്ചാവ യുവതിയുടെ മടിയെക്കുറിച്ച് പറഞ്ഞ കമന്റാണ് പരാതിയ്ക്ക് അടിസ്ഥാനം. ഇയാളാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കിയത്.
സെഷന് നടത്തിയിരുന്ന കച്ചാവെ നിങ്ങളുടെ മുടി കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ ഒരു ജെസിബി ഉപയോഗിക്കണം എന്ന് തമാശയായി പറയുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പരാതിക്കാരി 2022 ജൂലൈയില്‍ തന്റെ സ്ഥാനത്ത് നിന്ന് രാജിവെക്കുകയും ബാങ്കിന് പരാതി നല്‍കുകയും ചെയ്തു. ലൈംഗിക പീഡനം ആരോപിച്ചാണ് യുവിത പരാതി നല്‍കിയത്. തുടര്‍ന്ന് 2002 ഒക്ടോബര്‍ 1ന് കച്ചാവയെ അസോസിയേറ്റ് റീജിണയല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് ഡെപ്യൂട്ടി റീജിയണല്‍ മാനേജരായി തരംതാഴ്ത്തി. ഒക്ടോബര്‍ 30ന് കച്ചാവെ ലൈംഗിക പീഡനത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തുടര്‍ന്ന് കച്ചാവെ പൂനെയിലെ ഇന്‍ഡസ്ട്രിയല്‍ കോടയില്‍ വിധിക്കെതിരെ അപ്പീല്‍ നല്കി. എന്നാല്‍ അവിടുന്ന് അപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് തീരുമാനിച്ചത്.
പരാതിക്കാരിക്കെതിരെ ഹര്ജിക്കാരന് നടത്തിയതായി പറയുന്ന അഭിപ്രായത്തിന്റെ സ്വഭാവം ലൈംഗിക പീഡനത്തിന് ഉദ്ദേശ്യമുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.