ഡ്യൂട്ടി സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ നോക്കരുത്; ട്രാഫിക് പൊലീസിന് നിര്‍ദേശവുമായി ഹൈക്കോടതി
ട്രാഫിക് ഡ്യൂട്ടി എടുക്കുന്ന പൊലീസുകാര്‍ ഡ്യൂട്ടി സമയങ്ങളില്‍ ഫോണ്‍ നോക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. പൊലീസുകാര്‍ കൂടുതല്‍ സമയവും ഫോണ്‍ നോക്കിയിരിക്കുകയാണെന്ന് നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതിയുടെ ഈ നിര്‍ദേശം. കൊച്ചി നഗരത്തിലെ ട്രാഫിക് പാര്‍ക്കിങ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കോടതി അറിയിച്ചു. ജ്സറ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കൂടാതെ പൊലീസുകാര്‍ ഫോണില്‍ നോക്കുന്നത് ശ്രദ്ധയില്പെടുന്നവര്ക്ക് ദൃശ്യങ്ങള്‍ പകര്‍ത്തി ടോള്‍ ഫ്രീ നമ്പരുകളിലേക്ക് അയക്കാം. ഇതിനായി വാട്സ് ആപ്പ് സൗകര്യമുള്ള രണ്ട് ടോള്‍ ഫ്രീ അനുവദിക്കണമെന്നും കോടി നിര്‍ദേശിച്ചു.
Content Highlights – Kerala High Court, policemen on traffic duty should not look at their phones during duty hours