നിമിഷ നേരത്തിൽ എത്ര കിലോ ഉള്ളി വേണമെങ്കിലും വൃത്തിയാക്കാം
Posted On June 29, 2022
0
376 Views
കണ്ണ് കലങ്ങാതെ ചെറിയുള്ളിയുടെ തൊലി കളഞ്ഞെടുക്കാൻ ഇതാ ഒരു ചെറിയ ട്രിക്ക്. വൃത്തിയാക്കാന് വേണ്ട നല്ല ചെറിയ ഉള്ളികൾ എടുത്തു മാറ്റി വെക്കുക. ശേഷം ഒരു പാത്രത്തില് കുറച്ച് ഇളം ചൂടുവെള്ളം ഒഴിച്ച് അതിലേക്കു ചെറിയ ഉള്ളി ഇട്ട് ഒരു മിനിറ്റ് കുതിര്ക്കാൻ വയ്ക്കുക.
തുടർന്ന് കൈ ഉപയോഗിച്ച് നന്നായി ഉള്ളി തിരുമ്മി കൊടുക്കുക. അങ്ങനെ ചെയ്യുന്ന ഉടൻ തന്നെ തൊലി അടര്ന്നു പോകുന്നത് കാണാം. അതിനുശേഷം അതേ വെള്ളത്തില് നിന്നും തൊലി മാറ്റി ഉള്ളി മാത്രം എടുത്ത് അതിലേക്കു നല്ല വെള്ളം ഒഴിച്ച് കഴുകി ഉപയോഗത്തിനായി എടുക്കാം.
Trending Now
An anthem forged in fire!👑🔥
October 29, 2025













