ഇലക്ടറല്‍ ബോണ്ട് ആഘോഷിക്കുന്നവരെല്ലാം ഖേദിക്കേണ്ടിവരും-നരേന്ദ്ര മോദി
ബോണ്ട് വിഷയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇലക്ടറല്‍ ബോണ്ടില്‍ ഇപ്പോള്‍ ആഹ്ലാദിക്കുന്നവർ ഖേദിക്കേണ്ടിവരുമെന്ന് മോദി പറഞ്ഞു. ഒരു സംവിധാനവും പൂർണമല്ല. കുറ്റവും കുറവുകളുമുണ്ടാകും. അതു പരിഹരിക്കാവുന്നതേയുള്ളൂവെന്നും മോദി പറഞ്ഞു.
തമിഴ് ടെലിവിഷൻ ചാനല്‍ ‘തന്തി ടി.വി’ക്കു നല്കിയ അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം. ”തിരിച്ചടിയുണ്ടാകാൻ ഞങ്ങള്‍ എന്താണു ചെയ്തത്? അതും വച്ച് ആഘോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നവർ ഖേദിക്കുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു.”-അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി വിധി വന്ന ശേഷം ഇതാദ്യമായാണ് ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ മോദി പ്രതികരിക്കുന്നത്.
ഇലക്ടറല്‍ ബോണ്ട് സംവിധാനം കാരണമാണ് രാഷ്ട്രീയ ഫണ്ടുകളുടെ സ്രോതസും ഗുണഭോക്താക്കളുമെല്ലാം അറിയാനായതെന്നും മോദി വിശദീകരിച്ചു. 2014ല്‍ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തുംമുൻപ് ഈ കമ്ബനികള്‍ രാഷ്ട്രീയ പാർട്ടികള്‍ക്ക് എത്ര നല്‍കിയെന്ന് പറയാനാകുമോ? മോദി ഇലക്ടറല്‍ ബോണ്ട് സംവിധാനിച്ച കാരണമാണ് ആരൊക്കെയാണ് ബോണ്ട് വാങ്ങിയതെന്നും അത് എങ്ങോട്ടു പോയെന്നും എങ്ങനെ ചെലവാക്കിയെന്നുമെല്ലാം ഇപ്പോള്‍ നമുക്ക് അന്വേഷിക്കാൻ കഴിയുന്നത്. ഒന്നും സമ്ബൂർണമല്ല. കുറവുകള്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്നും നരേന്ദ്ര മോദി പറഞ്ഞു.